Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എഐസിസി സെക്രട്ടറി തജീന്ദര്‍ സിങ് ബിട്ടുവും കരംജിത് കൗര്‍ ചൗധരിയും ബിജെപിയില്‍; കോണ്‍ഗ്രസ് വഞ്ചിച്ചെന്ന് കരംജിത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2024, 02:57 am IST
in India
ബിജെപിയില്‍ ചേര്‍ന്ന എഐസിസി സെക്രട്ടറി തജീന്ദര്‍ സിങ് ബിട്ടുവിനും(വലത്ത്), കരംജിത് കൗര്‍ ചൗധരിക്കും കേന്ദ്രമന്ത്രി
അശ്വിനി വൈഷ്ണവ്, ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്ഡെ എന്നിവര്‍ അംഗത്വം കൈമാറുന്നു

ബിജെപിയില്‍ ചേര്‍ന്ന എഐസിസി സെക്രട്ടറി തജീന്ദര്‍ സിങ് ബിട്ടുവിനും(വലത്ത്), കരംജിത് കൗര്‍ ചൗധരിക്കും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്, ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്ഡെ എന്നിവര്‍ അംഗത്വം കൈമാറുന്നു

ന്യൂദല്‍ഹി: പഞ്ചാബില്‍ നിന്നുള്ള എഐസിസി സെക്രട്ടറി തജീന്ദര്‍ സിങ് ബിട്ടുവും കോണ്‍ഗ്രസ് നേതാവും രണ്ടുതവണ എംപിയുമായിരുന്ന അന്തരിച്ച സന്തോഖ് സിങ് ചൗധരിയുടെ ഭാര്യയുമായ കരംജിത് കൗര്‍ ചൗധരിയും ബിജെപിയില്‍ ചേര്‍ന്നു. ഇന്നലെ പാര്‍ട്ടി ദേശീയ ആസ്ഥാനത്ത് എത്തിയാണ് ഇരുവരും അംഗത്വം സ്വീകരിച്ചത്. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്, ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്ഡെ എന്നിവര്‍ ചേര്‍ന്ന് ഇരുവര്‍ക്കും അംഗത്വം കൈമാറി. ഹിമാചല്‍പ്രദേശിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായിരുന്നു തജീന്ദര്‍ സിങ് ബിട്ടു. പ്രിയങ്ക വാദ്രയുമായി അടുപ്പമുള്ള നേതാക്കളില്‍ ഒരാളായിരുന്നു അദ്ദേഹം. റായ്ബറേലി ഉള്‍പ്പെടെ വിവിധ മണ്ഡലങ്ങളുടെ ചുമതലയും തജീന്ദര്‍ സിങ് ബിട്ടുവിനുണ്ടായിരുന്നു. സന്തോഖ് സിങ് ചൗധരിയുടെ മരണശേഷം നടന്ന 2023ലെ ജലന്ധര്‍ ഉപതെരഞ്ഞെടുപ്പില്‍ കരംജിത് കൗറായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്റെ വിവിധ മേഖലകളിലും ജീവിതത്തിന്റെ വിവിധ വശങ്ങളിലും വികസനത്തിന്റെ ഒരു പുതിയ മാതൃക അവതരിപ്പിച്ചതായി അശ്വിനി വൈഷ്ണവ് അഭിപ്രായപ്പെട്ടു. ഇത് രാജ്യമെമ്പാടുമുള്ള രാഷ്‌ട്രീയ നേതാക്കള്‍ക്കിടയില്‍ ആവേശവും ആത്മവിശ്വാസവും വര്‍ധിപ്പിച്ചു. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ നേടിയ പുരോഗതി അതിനു മുന്‍പുള്ള 60 വര്‍ഷത്തെക്കാള്‍ കൂടുതലാണ്. ഭാരതത്തിന്റെ പുരോഗതിയില്‍ അഭിമാനം കൊള്ളുന്ന മറ്റ് പാര്‍ട്ടികളില്‍ നിന്നു നല്ല മനസുള്ള നിരവധി പേരെ ബിജെപിയില്‍ ചേരാന്‍ ഇത് പ്രേരിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ വികസിത ഭാരതം എന്ന ലക്ഷ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നതിനായാണ് തജീന്ദര്‍ സിങ് ബിട്ടുവും കരംജിത് കൗറും ബിജെപിയില്‍ ചേര്‍ന്നതെന്ന് ജനറല്‍ സെക്രട്ടറി വിനോദ് താവ്ഡെ പറഞ്ഞു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയുമായി ഇരുവരും കൂടിക്കാഴ്ച നടത്തി.

കോണ്‍ഗ്രസ് നേതൃത്വം ആത്മപരിശോധന നടത്തണം

ബിജെപിയില്‍ പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ എന്നിവര്‍ക്ക് ബിട്ടുവും കരംജിത് ചൗധരിയും നന്ദി പറഞ്ഞു. രാഹുലിന്റെ ഭാരത് ജോഡോ യാത്രയുടെ വിജയത്തിനായി സന്തോഖ് ചൗധരി എല്ലാ ശ്രമവും നടത്തി, ജീവന്‍ പോലും ബലിയര്‍പ്പിച്ചു. എന്നാല്‍ കോണ്‍ഗ്രസ് അദ്ദേഹത്തെയും കുടുംബത്തെയും വഞ്ചിച്ചു. അദ്ദേഹത്തിന്റെ ത്യാഗത്തെ കോണ്‍ഗ്രസ് പരസ്യമായി അവഗണിച്ചു. 95 വര്‍ഷത്തിലേറെയായി കോണ്‍ഗ്രസുമായുണ്ടായിരുന്ന ബന്ധം നിലവിലെ നേതൃത്വത്തിന്റെ തെറ്റായ തീരുമാനങ്ങളും പ്രവര്‍ത്തനങ്ങളും കാരണം ഉപേക്ഷിക്കുകയാണ്. കോണ്‍ഗ്രസ് നേതൃത്വം ആത്മപരിശോധന നടത്തണമെന്ന് ഹൃദയവേദനയോടെ ആവശ്യപ്പെടുകയാണെന്നും അവര്‍ പറഞ്ഞു. രാജ്യത്തിന്റെ വികസനത്തിനായി സംഭാവന നല്‍കുമെന്നും അവര്‍ പ്രതിജ്ഞയെടുത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന പ്രവര്‍ത്തനങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ബിജെപിയില്‍ ചേര്‍ന്നതെന്ന് തജീന്ദര്‍ സിങ് ബിട്ടു പറഞ്ഞു. കോണ്‍ഗ്രസ് ഭരണത്തിനു കീഴില്‍ പഞ്ചാബ് എല്ലാ മേഖലകളിലും പിന്നാക്കം പോയി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ മാത്രമേ സംസ്ഥാനത്തെ വികസനം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയൂ എന്ന് താന്‍ വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി മീഡിയ കോ-കണ്‍വീനര്‍ ഡോ. സഞ്ജയ് മയൂഖ്, പഞ്ചാബ് ബിജെപി ജനറല്‍ സെക്രട്ടറി സുഭാഷ് ശര്‍മ്മ, രാജ്യസഭ എംപി ഹര്‍ഷ് മഹാജന്‍, ജലന്ധര്‍ എംപി സുശീല്‍ കുമാര്‍ റിങ്കു എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

 

Tags: bjpcongressAICC SecretaryTajinder Singh BittuKaramjit Kaur Chaudhary
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

Kerala

ബി ജെ പിയും ഇടതുമുന്നണിയും കൈമലര്‍ത്തി : സുരേന്ദ്രന്‍ പിളള ആര്‍ ജെ ഡിയിലേക്ക് മടങ്ങി

Kerala

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

Kerala

തിരുവനന്തപുരത്ത് കരമന ജയൻ, അരുവിക്കരയിൽ വിവേക് ഗോപൻ; മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി

Kerala

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ള പ്രമുഖര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.