കോട്ടയം: കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ ചങ്ങനാശ്ശേരി മാടപ്പള്ളിയില്‍ ആരംഭിച്ച സമരം രണ്ടു വര്‍ഷം പിന്നിട്ടു. മടപ്പള്ളിയിലെ സ്ഥിരം സമരപ്പന്തലില്‍ എല്ലാ ദിവസവും രാവിലെ 10 മുതല്‍ 12 വരെ മുടങ്ങാതെ സത്യഗ്രഹം നടത്തിവരികയാണ്. സില്‍വര്‍ ലൈന്‍ പദ്ധതി പിന്‍വലിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ഇറക്കണമെന്നും സമരസമിതി അംഗങ്ങള്‍ക്കെതിരെ എടുത്ത 40 ഓളം കേസുകള്‍ പിന്‍വലിക്കണമെന്നുമാണ് സമരക്കാരുടെ ആവശ്യം.
2012 മാര്‍ച്ച് 17 നാണ് മടപ്പള്ളിയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കായി അധികൃതര്‍ കല്ലിടാന്‍ എത്തിയത് .തുടര്‍ന്ന് വന്‍പ്രക്ഷോഭമുണ്ടായി. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ പോലീസ് ആക്രമിച്ചു. റോസ്ലിന് ഫിലിപ്പ് എന്ന വീട്ടമ്മയെ പോലീസ് റോഡിലൂടെ വലിച്ചിഴച്ചത് വലിയ വിവാദമായി. തുടര്‍ന്നാണ് സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെയുള്ള സമരത്തിന്റ കേന്ദ്രമായി മാടപ്പള്ളി മാറുന്നതും ഇവിടെ സ്ഥിരം സമരപ്പന്തല്‍ ഉയര്‍ന്നതും.
ശനിയാഴ്ച രാവിലെ 10 ന് സമരപ്പന്തലില്‍ ചേര്‍ന്ന രണ്ടാം വാര്‍ഷിക സമ്മേളനം ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ഉദ്ഘാടനം ചെയ്തു. സമരസമിതി ജില്ലാ ചെയര്മാന് ബാബു കുട്ടന് ചിറ അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: