ഗുരുവായൂര്‍: തൃശൂര്‍ പൂരം അട്ടിമറിക്കാന്‍ ശ്രമിച്ചതിനുപിന്നില്‍ വോട്ട് നേടാന്‍ ഉണ്ടാക്കിയ തിരക്കഥയാണോ എന്ന് സംശയമുണ്ടെന്ന് സുരേഷ് ഗോപി. ഒരു പ്രശ്നം ഉണ്ടാക്കിയിട്ട് അവര്‍ തന്നെ പരിഹാരം ഉണ്ടാക്കിയെന്ന് വരുത്തി തീര്‍ക്കാനാണ് ശ്രമം. മുതലെടുക്കാന്‍ ശ്രമിച്ചത് എല്‍.ഡി.എഫും യു.ഡി.എഫുമാണ്. വെടിക്കെട്ട് വൈകിയത് വേദനിപ്പിച്ചു. ശബരിമല പോലെ ഒരു ഓപറേഷനാണോ തൃശൂരില്‍ നടന്നതെന്ന് സംശയിക്കുന്നതായും സുരേഷ് ഗോപി പറഞ്ഞു.
സംസ്ഥാന സര്‍ക്കാരാണ് പൂരം മുടക്കികളന്ന് കെ മുളീധരന്‍ ആരോപിച്ചു. എന്തുകൊണ്ട് പോലീസിനെ ഭരണകൂടം നിയന്ത്രിച്ചില്ല? എന്തുകൊണ്ട് സംസ്ഥാന ഭരണത്തലവന് ഇതില്‍ ഇടപെട്ടില്ല?’ വെടിക്കെട്ട് മുടക്കേണ്ട ആവശ്യമെന്തായിരുന്നു? ബി.ജെ.പിക്കാര്‍ക്ക് ഓരോന്ന് പറയാന്‍ അവസരമുണ്ടാക്കിക്കൊടുത്തു. അതുവഴി സര്ക്കാരിനോടുണ്ടാകുന്ന വിരോധം ബി.ജെ.പിക്ക് വോട്ടാക്കി മാറ്റാനുള്ള ശ്രമമാണോ സംഭവമെന്ന് സംശയിക്കുന്നു.മുരളീധരന് പറഞ്ഞു.
പോലീസിന്റെ ഇടപെടല്‍ മൂലം പൂരം വെടിക്കെട്ട് ചരിത്രത്തിലാദ്യമായി പകല്‍വെളിച്ചത്തില്‍ നടത്തേണ്ടി വന്നു. ഇത് പൂരത്തിന്റെ മൊത്തം സൗന്ദര്യത്തെയാണ് ചോര്‍ത്തിക്കളഞ്ഞത്. വടംകെട്ടിയും ഇക്കാലമത്രയും ഇല്ലാത്ത കടുത്ത നിയന്ത്രണങ്ങള്‍ ജനങ്ങള്‍ക്കുമേല്‍ നടപ്പിലാക്കിയുമുള്ള പോലീസിന്റെ കാര്‍ക്കശ്യമായിരുന്നു തൃശ്ശൂര്‍ കണ്ടത്. അത് കുടമാറ്റവും കഴിഞ്ഞ് വെടിക്കെട്ടിന്റെ അവസാന നിമിഷംവരെ നീണ്ടു. അമിട്ടുകളില്‍ മരുന്നു നിറക്കുന്നതുമായി ബന്ധപ്പെട്ട് പോലീസ് തര്‍ക്കവുമായി വന്നതോടെയാണ് വെടിക്കെട്ട് നിര്‍ത്തിവെക്കുന്ന സാഹചര്യമുണ്ടായത്. പാറേമക്കാവ് ദേവസ്വം വെടിക്കെട്ടിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയ ശേഷം തിരുവമ്പാടി ദേവസ്വം ഒരുക്കങ്ങള്‍ തുടങ്ങുമ്പോഴാണ് പോലീസ് തര്‍ക്കത്തിനെത്തിയത്. വെടിമരുന്ന് നിറക്കുന്നയിടത്തേക്ക് ഒന്നോ രണ്ടോ പ്രത്യേക ജീവനക്കാരല്ലാതെ മാറ്റാരും പോകരുതെന്ന നിലപാടെടുക്കുകയായിരുന്നു പോലീസ്.ഇത് രാവിലെ മുതലുള്ള തര്‍ക്കത്തെ ആളിക്കത്തിക്കുന്നത് കൂടിയായി. ഇതോടെയാണ് തങ്ങള്‍ പൂരം നടത്തുന്നില്ലെന്ന് ദേവസ്വങ്ങള്‍ പ്രഖ്യാപിച്ചു. കളക്ടറുമെത്തി ചര്‍ച്ചചെയ്ത് വിഷയത്തില്‍ ധാരണയിലെത്തിയെങ്കിലും വെടിക്കെട്ട് നടന്നപ്പോള്‍ സമയം രാവിലെ 7.15 ആയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: