തിരഞ്ഞെടുപ്പ് വര്‍ഷത്തില്‍ സാമ്പത്തിക അച്ചടക്കം പാലിച്ചതിന് ഇന്ത്യയ്ക്ക് അന്താരാഷ്ട്ര നാണയ നിധിയുടെ അഭിനന്ദനം. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ലോകത്തിന് ശുഭസൂചന നല്‍കുന്നുവെന്നും ഐഎംഎഫ് ചൂണ്ടിക്കാണിക്കുന്നു.
‘ഈ സമയത്ത്, ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ നന്നായി പ്രവര്‍ത്തിക്കുന്നു. 6.8 ശതമാനത്തിലെ വളര്‍ച്ച വളരെ മികച്ചതാണ്. പണപ്പെരുപ്പം കുറയുന്നു’. ഐഎംഎഫിലെ ഏഷ്യ ആന്‍ഡ് പസഫിക് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ കൃഷ്ണ ശ്രീനിവാസന് പിടിഐക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇന്ത്യ ഒന്നിലധികം ആഘാതങ്ങള്‍ വിജയകരമായി നേരിട്ടുവെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും വേഗതയേറിയ പ്രധാന സമ്പദ്വ്യവസ്ഥകളിലൊന്നായി ഇത് ഉയര്‍ന്നുവരുന്നു. ‘വാസ്തവത്തില്‍, ഈ വര്‍ഷം, 2024-25 ല്‍, സ്വകാര്യ ഉപഭോഗവും പൊതു നിക്ഷേപവും നയിക്കുന്ന വളര്‍ച്ച 6.8 ശതമാനമായി ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. പണപ്പെരുപ്പം ക്രമേണ കുറയുന്നു. ഇപ്പോള്‍ അത് 5 ശതമാനത്തില്‍ താഴെയാണ്,’ അദ്ദേഹം പറഞ്ഞു.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച്, ഏപ്രില്‍ 5 ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ ഫോറെക്സ് കരുതല്‍ ശേഖരം 2.98 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 648.562 ബില്യണ്‍ ഡോളറിലെത്തി. കഴിഞ്ഞ റിപ്പോര്‍ട്ടിംഗ് ആഴ്ചയില്‍ ഫോറെക്സ് കിറ്റി 2.951 ബില്യണ്‍ ഡോളര്‍ വര്‍ദ്ധിച്ച് 645.583 ബില്യണ്‍ ഡോളറിലെത്തി. ഇത് എക്കാലത്തെയും ഉയര്‍ന്ന നിരക്കായിരുന്നു.
ഈ വര്‍ഷം ഇന്ത്യ സാമ്പത്തിക വളര്‍ച്ച പ്രതീക്ഷിക്കുന്നത് 6.8 ശതമാനമാണ്. ആഗോള വളര്‍ച്ചയുടെ ഏകദേശം 17 ശതമാനവും ഇന്ത്യ സംഭാവന ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: