Tuesday, July 1, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

യൂറോപ്പ ലീഗ്: ലിവര്‍പൂളും മിലാനും പുറത്ത്

Janmabhumi Online by Janmabhumi Online
Apr 19, 2024, 11:00 pm IST
in Football
യൂറോപ്പ ലീഗ് ക്വാര്‍ട്ടറില്‍ പരാജയപ്പെട്ട ലിവര്‍പൂള്‍ താരം മുഹമ്മദ് സലാ നിരാശയോടെ മൈതാനം വിടുന്നു

യൂറോപ്പ ലീഗ് ക്വാര്‍ട്ടറില്‍ പരാജയപ്പെട്ട ലിവര്‍പൂള്‍ താരം മുഹമ്മദ് സലാ നിരാശയോടെ മൈതാനം വിടുന്നു

FacebookTwitterWhatsAppTelegramLinkedinEmail

ബെര്‍ഗാമോ: ഇറ്റാലിയന്‍ ഫുട്‌ബോള്‍ ക്ലബ്ബ് അറ്റ്‌ലാന്റ യൂറോപ്പ ലീഗ് രണ്ടാംപാദ ക്വാര്‍ട്ടറില്‍ കരുതിവച്ച പ്രതിരോധക്കളിയില്‍ ഇംഗ്ലീഷ് വമ്പന്‍മാരായ ലിവര്‍പൂള്‍ എഫ്‌സി ഞെരിഞ്ഞമര്‍ന്നു.

മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് വിജയിച്ചെങ്കിലും ലിവറിന് സെമി ഉറപ്പിക്കാന്‍ അത് പോരായിരുന്നു. മറ്റൊരു രണ്ടാംപാദ ക്വാര്‍ട്ടറില്‍ ഇറ്റലിയിലെ എസിമിലാനും വമ്പന്‍മാരായ സ്വന്തം നാട്ടുകാരായ എഎസ് റോമയ്‌ക്ക് മുന്നില്‍ വീണ്ടും പൊരുത വീണു. ഒരാഴ്‌ച്ചയ്‌ക്ക് മുമ്പ് സ്വന്തം തട്ടകത്തില്‍ നടന്ന ആദ്യപാദ മത്സരത്തില്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് ടീം വീണ്ടും തോല്‍വി രുചിച്ചത്. അറ്റ്‌ലാന്റയും റോമയും കൂടാതെ ഇത്തവണത്തെ ജര്‍മന്‍ ബുന്ദെസ് ലിഗ ജേതാക്കളായ ബയെര്‍ ലെവര്‍കുസനും ഫ്രഞ്ച് ക്ലബ്ബ് മെഴ്‌സെലെയും യൂറോപ്പ ലീഗ് സെമിയിലേക്ക് കുതിച്ചിട്ടുണ്ട്.

പൊരുതാവുന്നതിന്റെ പരമാവധി പുറത്തെടുത്താണ് യര്‍ഗന്‍ ക്ലോപ്പിന്റെ ലിവര്‍ പട അറ്റ്‌ലാന്റയ്‌ക്ക് മുന്നില്‍ കീഴടങ്ങിയത്. മികച്ച മുന്നേറ്റങ്ങളും അഴകാര്‍ന്ന കളിയുംകൊണ്ട് എതിരാളികളുടെ തട്ടകത്തില്‍ കാഴ്‌ച്ചക്കാരുടെ മനംകവരാന്‍ ലിവറിന് സാധിച്ചു. പക്ഷെ അതിനേക്കാള്‍ ഉജ്ജ്വലമായിരുന്നു ജിയാന്‍ പിയെറോ ഗാസ്‌പെറിനി ഒരുക്കിയ അറ്റ്‌ലാന്റ പ്രതിരോധ ഗെയിം. ഒരു തവണ മാത്രമേ അവര്‍ക്ക് പിഴച്ചുള്ളൂ അതില്‍ പെനല്‍റ്റിയും ഗോളും വഴങ്ങി മത്സരം അടിയറവച്ചു. കളി തുടങ്ങി അധികം വൈകാതെയായിരുന്നു അത്. ലിവര്‍ നടത്തിയ മികച്ചൊരു മുന്നേറ്റത്തെ ചെറുക്കുന്നതിനിടെ അറ്റ്‌ലാന്റ താരം മാറ്റിയോ റുഗ്ഗെറി ഹാന്‍ഡ് ബോള്‍ വഴങ്ങി. ബോക്‌സിനകത്ത് ആയതിനാല്‍ പെനല്‍റ്റിയിലേക്ക് നീങ്ങി. കിക്കെടുത്ത മുഹമ്മദ് സലാ പന്ത് അതിവേഗം താഴ്‌ത്തിയടിച്ച് വലയുടെ വലത് മൂലയിലെത്തിച്ച് ഗോളാഘോഷിച്ചു. ഇടത് വിങ്ങര്‍ ലൂയിസ് ഡയസ് നടത്തിയ മികച്ച മുന്നേറ്റ തടയപ്പെട്ടെങ്കിലും സോബോസ്‌ലായ് പന്ത് വീണ്ടെടുത്ത് വലത് ഭാഗത്ത് ഓടിയെത്തിയ അലക്‌സാണ്ടര്‍ അര്‍ണോള്‍ഡിന് നല്‍കി. അര്‍ണോള്‍ഡ് തൊടുത്ത മികച്ചൊരു ക്രോസിനെ തടഞ്ഞതാണ് ഹാന്‍ഡ് ബോളായത്.

കളിയുടെ ഏഴാം മിനിറ്റില്‍ മുഹമ്മദ് സലാ ഗോള്‍ നേടിയപ്പോള്‍ എല്ലാവരും കരുതിയത് ലിവര്‍ അതിഗംഭീര തിരിച്ചടിയുമായി മുന്നേറുമെന്നാണ്. എന്നാല്‍ നിരവധി മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും അറ്റ്‌ലാന്റയുടെ തന്ത്രപൂര്‍വ്വമായ പ്രതിരോധത്തില്‍ ടീം വിയര്‍ത്തു. ഒടുവില്‍ നിരാശയോടെ പുറത്തേക്ക് നടന്നു. ലിവറിന്റെ മൈതാനമായ ആന്‍ഫീല്‍ഡില്‍ നടന്ന ആദ്യപാദ ക്വാര്‍ട്ടറില്‍ ടീം 3-0ന്റെ ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയിരുന്നു. മൊത്തം ഗോള്‍ 3-1ലാണ് അവസാനിച്ചത്.

സീസണ്‍ അവസാനിക്കുന്നതോടെ സ്ഥാനമൊഴിയാന്‍ നില്‍ക്കുന്ന ലിവര്‍ പരിശീലകന്‍ യര്‍ഗന്‍ ക്ലോപ്പിന് ഇനി ഏക പ്രതീക്ഷ പ്രീമിയര്‍ലീഗ് ടൈറ്റില്‍ മാത്രമാണ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് പരാജയപ്പെട്ട് എഫ് എ കപ്പ് ക്വാര്‍ട്ടറിലും ടീം പുറത്തായി കഴിഞ്ഞു. പ്രീമിയര്‍ ലീഗില്‍ ആറ് കളികള്‍ കൂടി ബാക്കിനില്‍ക്കെ 71 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ലിവര്‍. ഇത്രയും പോയിന്റുള്ള ആഴ്‌സണല്‍ ഗോള്‍വ്യത്യാസത്തിന്റെ ബലത്തില്‍ രണ്ടാം സ്ഥാനത്തുണ്ട്. 73 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റിയാണ് മുന്നില്‍.

രണ്ടാം പാദ ക്വാര്‍ട്ടറിലും എസി മിലാനെ തകര്‍ത്തുകൊണ്ടാണ് റോമ സെമിയിലേക്ക് മുന്നേറിയത്. ആദ്യപാദത്തില്‍ റോമയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചിരുന്നു. ഇന്നലെ സ്വന്തം തട്ടകത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിന്റെ തകര്‍പ്പന്‍ ജയവും നേടി. മൊത്തം ഗോള്‍ നേട്ടം 3-1ന് ജയിച്ചാണ് റോമയുടെ മുന്നേറ്റം. ഇന്നലെ നടന്ന രണ്ടാംപാദ മത്സരത്തിന് 12 മിനിറ്റെത്തിയപ്പോള്‍ ഗിയാന്‍ലുക്ക മാന്‍സിനി റോമയുടെ ലീഡ് ഇരട്ടപ്പിച്ചു. പത്ത് മിനിറ്റിനകം ഉഗ്രനൊരു ലോങ് റേഞ്ചറിലൂടെ പോളോ ഡിബാലയും ഗോള്‍ നേടി. കളി അവസാനിക്കാറായപ്പോള്‍ മാറ്റിയോ ഗബ്ബിയ ആണ് മിലാന്റെ ആശ്വാസ ഗോള്‍ സ്വന്തമാക്കിയത്. കളിക്ക് 31 മിനിറ്റെത്തിയപ്പോള്‍ റോമ താരം മെഹ്‌മെറ്റ് സെലിക്ക് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി. ബാക്കി സമയം പത്ത് പേരായി ചുരുങ്ങിയിട്ടും റോമ പതറാതെ പൊരുതിനിന്നു.

സ്വന്തം തട്ടകത്തില്‍ നടന്ന രണ്ടാം പാദ ക്വാര്‍ട്ടറില്‍ 1-0ന് ജയിച്ച മഴ്‌സെലെ ബെന്‍ഫിക്കയുമായി മൊത്തം ഗോള്‍ നേട്ടം 2-2ല്‍ സമനില പാലിച്ചു. പെനല്‍റ്റി ഷൂട്ടൗട്ടില്‍ 4-2ന് ജയിച്ച് സെമിയില്‍ പ്രവേശിച്ചു. വെസ്റ്റ്ഹാം യുണൈറ്റഡിനെതിരായ രണ്ടാം പാദ മത്സരം ജര്‍മന്‍ ടീം ബയെര്‍ ലെവര്‍കുസന്‍ 1-1 സമനിലയില്‍ തളച്ച് സെമിയിലേക്ക് മുന്നേറി. സ്വന്തം നാട്ടില്‍ നടന്ന ആദ്യ പാദ ക്വാര്‍ട്ടറില്‍ ലെവര്‍കുസന്‍ 2-0ന് വിജയിച്ചിരുന്നു. മൊത്തം ഗോള്‍ നേട്ടം 3-1നായിരുന്നു ലെവര്‍കുസെന്റെ മുന്നേറ്റം.

സെമി ലൈനപ്പ്: അറ്റ്‌ലാന്റ-മെഴ്‌സെലെ, റോമ-ലെവര്‍കുസന്‍

യൂറോപ്പ ലീഗ് സെമിയില്‍ ഇറ്റാലിയന്‍ ക്ലബ്ബ് അറ്റ്‌ലാന്റ ഫ്രഞ്ച് ക്ലബ്ബ് മെഴ്‌സെലെയുമായി പോരടിക്കും. ആദ്യ പാദ മത്സരം മെയ് രണ്ടിന് രാത്രി 12.30നാണ്. മെഴ്‌സെയുടെ തട്ടകത്തിലാണഅ ആദ്യ പാദ സെമി. ഇവരുടെ രണ്ടാം പാദ സെമി മെയ് ഒമ്പതിന് രാത്രി 12.30ന് അറ്റ്‌ലാന്റയുടെ ഹോം ഗ്രൗണ്ടില്‍.

ജര്‍മന്‍ ടീം ബയെര്‍ ലെവര്‍കുസെന്‍ ഇറ്റാലിയന്‍ ടീം എഎസ് റോമയെ ആണ് സെമിയില്‍ നേരിടുക. യഥാക്രമം മെയ് രണ്ട്, ഒമ്പത് തീയതികളിലായി ആദ്യപാദവും രണ്ടാം പാദവും നടക്കും. റോമയുടെ ഗ്രൗണ്ടായ ഒളിംപിസിയോയില്‍ ആണ് ആദ്യപാദ സെമി.

 

Tags: MilanLiverpoolEuropa League
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ലീഡ് ലിവര്‍; ലെയ്‌സെസ്റ്റര്‍ സിറ്റിക്കെതിരെ ജയിച്ചത് 3-1ന്

റയലിനെതിരെ ലിവര്‍പൂളിനായി രണ്ടാം ഗോള്‍ നേടിയ കോഡി ഗാക്‌പോയുടെ ആഹ്ലാദം
Football

യുവേഫ ചാമ്പ്യന്‍സ് ലീഗ്: റയലിനെ കീഴടക്കി ലിവര്‍ കുതിപ്പ്

Football

ആന്‍ഫീല്‍ഡില്‍ രാത്രി റയല്‍-ലിവര്‍ പോര്

India

ജി7 സമ്മേളനത്തിൽ ഇന്ത്യൻ സംഘത്തെ നയിച്ച് സുരേഷ് ഗോപി : തനിക്ക് കിട്ടിയ വലിയ ബഹുമതിയെന്ന് കേന്ദ്രമന്ത്രി

പ്രീമിയര്‍ ലീഗ് ഫു്ടബോളില്‍ ഗോള്‍ നേടിയ എര്‍ലിങ് ഹാളണ്ടിന്റെ(ഇടത്) ആഹ്ലാദം
Football

ജയം, സിറ്റി വീണ്ടും ഒന്നാമത്

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനിലേക്ക് പോകൂ എന്ന് പറയുന്നവരോട്, കൈലാസത്തിലേക്ക് പോകൂ എന്ന് ഞാൻ പറയും ; പരസ്യമായ വെല്ലുവിളിയുമായി നസീറുദ്ദീൻ ഷാ

‘കേരളം എന്നെ സൈബര്‍ റേപ്പ് ചെയ്തു, വേദന മറക്കാന്‍ ചെയ്തത് 24 ടാറ്റൂ.മസ്താനി

ശിവഗംഗ കസ്റ്റഡി കൊലപാതകം; യുവാവിനെ ഇരുമ്പ് തൂണിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്, മൗനം പാലിച്ച് എം.കെ.സ്റ്റാലിൻ

ജസ്പ്രീത് ബുംറ, ജോഫ്ര ആര്‍ച്ചര്‍

രണ്ടാം ടെസ്റ്റ് നാളെ: ഇംഗ്ലണ്ട് ടീമില്‍ ആര്‍ച്ചര്‍ കളിക്കില്ല; ബുംറയ്‌ക്കും വിശ്രമം അനുവദിച്ചേക്കും

ഭാരത ബാഡ്മിന്റണിന് പുത്തന്‍ ആയുഷ്

വന്ദനദാസ് കേസ്: പ്രതിക്ക് മാനസിക രോഗമില്ലെന്ന് ദൃക്‌സാക്ഷികള്‍

കേന്ദ്ര സര്‍വ്വീസില്‍ വിവിധ തസ്തികകളില്‍ 14582 ഒഴിവുകള്‍

സാധാരണകാര്‍ക്കായി ഏറ്റവും കുറഞ്ഞ നിരക്കില്‍ രാമജന്മഭൂമിയിലേക്ക് വിമാന തീര്‍ത്ഥയാത്ര

കാവികോണകം പിടിച്ച സ്ത്രീ; ഭാരതാംബയെ അപമാനിച്ച് ഐസ്ആര്‍ഒ ജീവനക്കാരന്‍ ജി.ആര്‍. പ്രമോദ്, ഹൈന്ദവരെ സ്ഥിരമായി അപമാനിക്കുന്നത് പതിവ്

ബജ്‌റംഗ്ദളിന്റെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റ് നടയില്‍ നടത്തിയ ധര്‍ണ ക്ഷേത്രീയ സംയോജക് ജിജേഷ് പട്ടേരി ഉദ്ഘാടനം ചെയ്യുന്നു

തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ആസൂത്രിത കേന്ദ്രമായി കേരളം മാറുന്നു: ബജ്‌റംഗ്ദള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies