വീര സവര്‍ക്കറിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി രണ്‍ദീപ് ഹുഡ നിര്‍മ്മിയ്ക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത ‘സ്വതന്ത്ര വീരസവര്‍ക്കര്‍’ സാമ്പത്തിക വിജയം നേടിയെന്ന് രണ്‍ദീപ് ഹുഡ. എന്ന സിനിമ ബോക്സോഫീസില്‍ നനഞ്ഞ പടക്കമായെന്ന് കേരളത്തിലെ മനോരമ ദിനപത്രത്തിന്റെ വിദ്വേഷ കമന്റ്. വാസ്തവത്തില്‍ സിനിമ സാമ്പത്തിക വിജയം നേടിയെന്ന് കഴിഞ്ഞ ദിവസം രണ്‍ദീപ് ഹുഡ തന്നെ വെളിപ്പെടുത്തി ചൂടാറും മുമ്പാണ് മനോരമയുടെ ഈ അധിക്ഷേപം.
മനോരമയുടെ റിപ്പോര്‍ട്ട് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
സ്വതന്ത്ര വീരസവര്‍ക്കര്‍ എന്ന ചിതം സാമ്പത്തികവിജയം നേടിയെന്ന റിപ്പോര്‍ട്ട് വായിക്കുക
വ്യാഴാഴ്ച നടത്തിയ വെളിപ്പെടുത്തലില്‍ ചിത്രം 23.99 കോടി ബോക്സോഫീസില്‍ കളക്ഷന്‍ നേടിയെന്ന് രണ്‍ദീപ് ഹുഡ വ്യക്തമാക്കിയിരുന്നു. 20 കോടിയായിരുന്നു ചെലവ്. ഇപ്പോള്‍ തന്റെ ചിത്രം നിശ്ശബ്ദ ഹിറ്റ് (Sleeper hit) ആയി മാറിയിരിക്കുകയാണെന്നും അതില്‍ സന്തോഷിക്കുന്നുവെന്നും രണ്‍ദീപ് ഹുഡ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ഇനി ഏതാനും ആഴ്ചകള്‍ കൂടി തിയറ്ററില്‍ കളിക്കും. അത് കഴിഞ്ഞാല്‍ ഒടിടി വഴി വരുമാനം ബാക്കിയുണ്ട്. കാര്യങ്ങള്‍ ഇങ്ങിനെ ഇരിക്കുന്നതിനിടയിലാണ് മനോരമ പത്രത്തിന്റെ വിദ്വേഷ പരാമര്‍ശം. സിനിമ പൊട്ടിപ്പാളീസായെന്നും ഇനി ഷൂ നക്കിയ കഥ പറയിക്കരുതെന്ന് ട്രോളന്മാര് പറയുന്നുവെന്നുമാണ് മനോരമയുടെ റിപ്പോര്‍ട്ട്.
വളരെ കഷ്ടപ്പാടുകള്‍ സഹിച്ചാണ് രണ്‍ദീപ് ഹുഡ സ്വതന്ത്ര വീരസവര്‍ക്കര്‍ എന്ന സിനിമ പൂര്‍ത്തിയാക്കിയത്. രണ്‍ദീപ് ഹുഡ തന്നെയാണ് സവര്‍ക്കറായി അഭിനയിച്ചത്. സവര്‍ക്കര്‍ ജയിലില്‍ കഴിയുന്ന സമയത്തുള്ള രംഗങ്ങള്‍ ഷൂട്ട് ചെയ്യാന്‍ ശരീരഭാരം 32 കിലോയോളം കുറച്ചത് ജീവനു തന്നെ ഭീഷണിയായി എന്ന് പിന്നീടുള്ള അഭിമുഖങ്ങളില്‍ രണ്‍ദീപ് ഹുഡ വ്യക്തമാക്കിയിരുന്നു. നിര്‍മ്മാണച്ചെലവിന് പണമില്ലാതെ വന്നപ്പോള്‍ അച്ഛനോട് പണം ആവശ്യപ്പെട്ടുവെന്നും അച്ഛന് സ്ഥലം വിറ്റ് പണം നല്‍കിയെന്നും രണ്‍ദീപ് ഹുഡ പറഞ്ഞിരുന്നു. സവര്‍ക്കറുടെ ഭാര്യ യമുന ബായിയായി ചിത്രത്തില്‍ അഭിനയിച്ചത് നടി അങ്കിത ലോഖാണ്ഡെയാണ്. ഒരു പ്രതിഫലവും വാങ്ങാതെയാണ് നടി അഭിനയിച്ചത്. വലിയൊരു ദൗത്യമാണ് രണ്‍ദീപ് ഹുഡ ചെയ്യുന്നതെന്ന തിരിച്ചറിവായിരുന്നു അങ്കിത ലോഖാണ്ഡെയുടെ ത്യാഗത്തിന് പിന്നില്‍.
എന്നാല്‍ സിനിമ സാമ്പത്തിക വിജയമായതോടെ അച്ഛന് പുതിയ ഒരു ഭൂമി വാങ്ങിത്തരട്ടെ എന്ന് ചോദിച്ചെന്നും രണ്‍ദീപ് ഹുഡ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. വീര സവര്‍ക്കറുടെ ജീവിതം കോണ്‍ഗ്രസിനും അതിനോട് പ്രതിപത്തിയുള്ള മനോരമയ്ക്കും അസ്വസ്ഥതയുണ്ടാക്കുന്ന ഒന്നായിരിക്കുമെന്നത് സ്വാഭാവികം. കേരളത്തില്‍ മാധ്യമം ദിനപത്രവും രണ്‍ദീപ് ഹുഡയുടെ സിനിമയ്ക്കെതിരെ വിദ്വേഷ പരാമര്‍ശങ്ങളും തിയറ്ററില്‍ പരാജയപ്പെട്ടെന്ന റിപ്പോര്‍ട്ടുകളും പ്രസിദ്ധീകരിച്ചിരുന്നു. ദേശീയ മാധ്യമങ്ങളില്‍ സംഘി വിരോധികളായ മാധ്യമങ്ങളും ഇതുപോലെ സിനിമയ്ക്കെതിരെ വലിയ നെഗറ്റീവ് പ്രചാരണങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ഇതിനെയെല്ലാം അതിജീവിച്ചാണ് സിനിമ ചെറിയ തോതിലെങ്കിലും സാമ്പത്തിക വിജയം നേടിയത്.
ഗാന്ധിജി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ബഹുമാനിച്ചിരുന്ന, ബ്രിട്ടീഷുകാര്‍ ഏറ്റവുമധികം ഭയപ്പെട്ടിരുന്ന നേതാവായിരുന്നു വീര സവര്‍ക്കര്‍. പക്ഷെ പിന്നീട് വീര സവര്‍ക്കറുടെ ത്യാഗങ്ങള്‍ ചരിത്രപുസ്തകങ്ങളില്‍ നിന്നും മായ്ച്ചുകളയുകയായിരുന്നു പിന്നീട് അധികാരത്തില്‍ വന്ന കോണ്‍ഗ്രസ്. ആ കഥ ഓര്‍മ്മപ്പെടുത്തുന്നതാണ് രണ്‍ദീപ് ഹുഡയുടെ ‘സ്വതന്ത്രവീരസവര്ക്കര്’ എന്ന സിനിമ.
ബ്രിട്ടീഷുകാര്‍ക്കെതിരെ ഗൂഢാലോചന നടത്തി എന്ന കുറ്റത്തിന്റെ പേരില്‍ 27 വര്‍ഷമാണ് വീര സവര്‍ക്കര്‍ ജയിലില്‍ കഴിഞ്ഞത്. 11 വര്‍ഷം ആന്‍ഡമാന്‍ സെല്ലുലാര്‍ ജയിലിലും മൂന്ന് വര്‍ഷം രത്നഗിരി ജയിലിലും 13 വര്‍ഷം വീട്ടുതടങ്കലിലുമാണ് കഴിഞ്ഞത്. ഇന്ത്യയിലെ ഗാന്ധിജി ഉള്‍പ്പെടെ മറ്റൊരു സ്വാതന്ത്ര്യസമരസേനാനിയും ഇത്രയും കാലം ബ്രിട്ടീഷ് തടവില്‍ കിടന്നിട്ടില്ല. രാഹുല്‍ഗാന്ധിയുടെ അച്ചമ്മ ഇന്ദിരാഗാന്ധിയുടെ പിതാവായ നെഹ്രു ആകെ ജയിലില്‍ കിടന്നത് നാല് വര്‍ഷമാണ്. ഒടുവില്‍ പൊതുമാപ്പിന് അപേക്ഷിച്ച ശേഷമാണ് വീരസവര്‍ക്കറിനെ ജയില്‍ മോചിതനാക്കിയത്. ഇതിന്റെ പേരിലാണ് രാഹുല്‍ ഗാന്ധി പല തവണയും ഇപ്പോള്‍ മനോരമയും ബ്രിട്ടീഷുകാരുടെ ഷൂ നക്കി എന്ന് വീര സവര്‍ക്കറെ വിശേഷിപ്പിച്ചത്.
ഏറ്റവും അപകടകാരിയായ രാജ്യദ്രോഹി എന്നാണ് ബ്രിട്ടീഷുകാര്‍ വീര്‍ സവര്‍ക്കറെ വിശേഷിപ്പിച്ചത്. അതിന് കാരണമുണ്ട്. ഇന്ത്യയുടെ ബ്രിട്ടീഷുകാരില്‍ നിന്നും മോചിപ്പിക്കാന്‍ ബ്രിട്ടനില്‍ ഊന്നിനിന്ന് അയര്‍ലാന്റ്, അമേരിക്ക, റഷ്യ, ഫ്രാന്‍സ്, ഇറ്റലി, എന്നിവിടങ്ങളില്‍ നിന്നുള്ള വിപ്ലവകാരികളെയും വിദേശ മാധ്യമങ്ങളെയും കൂട്ടുപിടിച്ച് ബ്രിട്ടീഷ് സര്‍ക്കാരില്‍ നിന്നും ഇന്ത്യയെ മോചിപ്പിക്കാനുള്ള വലിയ പദ്ധതിയാണ് വീരസവര്‍ക്കര്‍ തയ്യാറാക്കിയത്. അത് സായുധസമരത്തിലൂടെ ആകാമെന്നും ബ്രിട്ടീഷുകാരെ ആക്രമിക്കാന്‍ തോക്കുള്‍പ്പെടെയുള്ള ആയുധങ്ങളും സംഘടിപ്പിക്കാനും തുടങ്ങിയിരുന്നു സവര്‍ക്കര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: