തിരുവനന്തപുരം: രാജ്യത്തിന്റെ പുരോഗതിക്കും നാടിന്റെ സമഗ്ര വികസനത്തിനു നരേന്ദ്രമോദി സർക്കാരിന്റെ പ്രതിനിധിയായി അനന്തപുരിയിൽ നിന്നും രാജീവ് ചന്ദ്രശേഖർ വിജയിക്കേണ്ടത് നമ്മുടെ ഓരോരുടെയും ഉരത്തരവാദിത്വവും നാടിന്റെ ആവശ്യവും ആണെന്ന് ബി.ജെ പി ജില്ലാ പ്രസിഡൻ്റ് അഡ്വ.വി.വി. രാജേഷ്. കഴക്കൂട്ടം മണ്ഡലത്തിലെ വാഹന പര്യടനജാഥ കരുമ്പുക്കോണം ക്ഷേത്രനടയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരുമാറ്റം അനിവാര്യമാണെന്നും തിരുവനന്തപുരത്തെ വോട്ടർമാർ അത് ആഗ്രഹിക്കുന്നുണ്ടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.മണ്ഡലം പ്രസിഡൻ്റ് അഡ്വ. പി.വിഷ്ണു അദ്ധ്യക്ഷനായി. സംസ്ഥാന ഉപാദ്ധ്യഷ പ്രൊഫ: വിടി.രമ , ജില്ലാ സെക്രട്ടറി വെങ്ങാനൂർ സതീഷ്, മേഖലാ ജനറൽ സെക്രട്ടറി ചെമ്പഴന്തി ഉദയൻ, ബിഡി ജെ എസ് സംസ്ഥാന സെക്രട്ടറി മുകേഷ്,മണ്ഡലം ജനറൽ സെക്രട്ടറി എസ് എസ് സുനിൽ, കൗൺസിലർമാരായ ഗായത്രിദേവി,അർച്ചന മണികണ്ഠൻ തുടങ്ങിയവർ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: