ന്യൂദല്‍ഹി : കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായുള്ള പ്രിയ വര്‍ഗീസിന്റെ നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. ഹര്‍ജി അടിയന്തരമായി കേള്‍ക്കേണ്ട സാഹചര്യമില്ലെന്ന് ജസ്റ്റിസ് ജെ കെ മഹേശ്വരി അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
ഹര്‍ജിക്കാരനായ ജോസഫ് സക്റിയുടെ അഭിഭാഷകന് അതുല്‍ ശങ്കര്‍ വിനോദാണ് ഹര്‍ജി കോടതില്‍ പരാമര്‍ശിച്ചത്.
പ്രിയ വര്‍ഗീസ് ഉള്‍പ്പെട്ട കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ പട്ടികയിലെ മറ്റു റാങ്കുകാര്‍ക്ക് കേസിന് പോകാതിരിക്കാന്‍ ഉന്നത പദവികള്‍ നല്‍കിയെന്ന് ആരോപിച്ചാണ് ജോസഫ് സ്കറിയ സുപ്രിംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. റാങ്ക് ലിസ്റ്റില്‍ മൂന്നാം സ്ഥാനക്കാരനായിരുന്ന സി ഗണേശനും നാലാം റാങ്കിന് ഉടമയായ പി പി പ്രകാശനും ഉന്നത പദവികള്‍ നല്കി എന്നാണ് ആരോപണം.
ഈ രണ്ട് പേരും പ്രിയ വര്‍ഗീസിന്റെ നിയമനം നിയമപരമായി ചോദ്യം ചെയ്യാന്‍ ആലോചിച്ചിരുന്നുവെന്നും എന്നാല്‍ ഇത് പിന്നീട് ഉപേക്ഷിച്ചെന്നും ഹര്‍ജിയില്‍ പറയുന്നു. പി എസ് സി അംഗമായും സര്‍വകലാശാലയിലെ പരീക്ഷാ കമ്മീഷണറായും ഇവരെ നിയമിച്ചെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യയാണ് പ്രിയ വര്‍ഗീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: