ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യത്തെ തുടര്‍ന്ന് ഇസ്രയേലിലെ ടെല്‍ അവീവിലേക്കുള്ള വിമാന സര്‍വീസ് എയര്‍ ഇന്ത്യ നിര്‍ത്തിവച്ചു. ഈ മാസം 30 വരെയുള്ള സര്‍വീസുകളാണ് നിര്‍ത്തിവച്ചത്.
ഇസ്രയേലിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്നും ടിക്കറ്റ് ബുക്ക് ചെയ്തിരുന്നവര്‍ക്ക് പണം തിരികെ നല്‍കുമെന്നും വിമാനം കമ്പനി അറിയിച്ചു.
ആഴ്ചയില്‍ ദല്‍ഹിയെയും ടെല്‍ അവീവിനെയും ബന്ധിപ്പിക്കുന്ന നാല് സര്‍വീസുകളാണ് എയര്‍ ഇന്ത്യ നടത്തിയിരുന്നത്. ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ നിറുത്തി വച്ചിരുന്ന സര്‍വീസുകള്‍ മാര്‍ച്ച് മൂന്നിനാണ് എയര്‍ ഇന്ത്യ പുനരാരംഭിച്ചത്.
അതിനിടെ ഇറാന് – ഇസ്രയേല്‍ സംഘര്‍ഷത്തിന് ശമനമില്ല. ഈ മാസം 13ന് ഇറാന് നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഇസ്രയേല്‍ തിരിച്ചടിച്ചു. ഇറാനിലെ പ്രധാന നഗരമായ ഇസഫഹാനിലാണ് ഇസ്രയേലിന്റെ ആപ്രതീക്ഷിത ഡ്രോണ്‍ ആക്രമണം ഉണ്ടായത്. എന്നാല്‍ ഇസ്രായേലിന്റെ ഡ്രോണ്‍ ആക്രമണം ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നും, വ്യോമ പ്രതിരോധ സംവിധാനത്തിലൂടെ മൂന്ന് ഡ്രോണുകളെ തകര്‍ത്തുവെന്നും ഇറാന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: