കോട്ടയം/കാഞ്ഞിരപ്പള്ളി: പത്തനംതിട്ടയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി അനില്‍ കെ.ആന്റണി പരാജയപ്പെടണമെന്ന് എ.കെ. ആന്റണി പറഞ്ഞപ്പോള്‍ അദ്ദേഹത്തോടുള്ള ബഹുമാനം നഷ്ടമായതായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. കാഞ്ഞിരപ്പള്ളിയില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പു യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
‘എ.കെ. ആന്റണിയോടു ബഹുമാനമാണ്. പക്ഷേ, പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മകന്‍ തോല്‍ക്കണമെന്നു പറഞ്ഞു കേട്ടപ്പോള്‍ ഞെട്ടിപ്പോയി. പാര്‍ട്ടിയുടെ സമ്മര്‍ദം കൊണ്ടാകാം അങ്ങനെ പറഞ്ഞത്. മകന് വോട്ടു ചോദിക്കാന്‍ ഒരു രാഷ്‌ട്രീയ പ്രത്യയ ശാസ്ത്രത്തില്‍ വിശ്വസിക്കുന്ന അദ്ദേഹത്തിന് ബുദ്ധിമുട്ടുകാണും. പക്ഷേ, അടിസ്ഥാനപരമായി ആന്റണിയുടെ അനുഗ്രഹം മകനൊപ്പമുണ്ടാകുമെന്ന് വിശ്വസിക്കുന്നു. അനില്‍ ആന്റണിയുടേത് മികച്ച പ്രവര്‍ത്തനമാണ്. അദ്ദേഹത്തിനു ശോഭനമായ ഭാവിയുണ്ട്’ രാജ്‌നാഥ് സിങ് പറഞ്ഞു. മുതിര്‍ന്നവരുടെ പാദം നമസ്‌കരിച്ചു വേണം വോട്ട് തേടേണ്ടതെന്ന് അദ്ദേഹം അനില്‍ ആന്റണിയെ ഓര്‍മിപ്പിച്ചു.
രാഹുല്‍ അമേഠി വിട്ട് കേരളത്തില്‍ മത്സരിക്കാനെത്തിയത് പരാജയ ഭീതിയാലാണ്. വയനാട്ടിലും അദ്ദേഹം ജയിക്കില്ല. ചന്ദ്രയാന്‍ 3 ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സുരക്ഷിതമായിറങ്ങി. ആദിത്യ എല്‍1 വിക്ഷേപിച്ചു. അഞ്ചു വര്‍ഷത്തിനുള്ളില്‍ ഗഗന്‍യാനും സഫലമാകും. എന്നാല്‍ കോണ്‍ഗ്രസിന്റെ ‘രാഹുല്‍യാന്‍’ ഇതുവരെ വിക്ഷേപിച്ചിട്ടില്ല, രാജ്‌നാഥ് സിങ് കൂട്ടിച്ചേര്‍ത്തു. ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അഡ്വ. വി.എ. സൂരജ് അധ്യക്ഷനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: