Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാരാലിമ്പിക്‌സില്‍ രണ്ട് സ്വര്‍ണം നേടിയ ആദ്യ ഭാരതീയന്‍; ഉന്നം തെറ്റാതെ ദേവേന്ദ്ര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2024, 12:22 am IST
in India

ദേവേന്ദ്ര ജജാരിയ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. രാജസ്ഥാനിലെ ചുരു ഇന്ന് വിധിയെഴുതുമ്പോള്‍ ദേവേന്ദ്രയുടെ ഉന്നം തെറ്റാത്ത വാക്കുകളില്‍ ആ ആത്മവിശ്വാസം ജ്വലിക്കുന്നു. എട്ടാം വയസില്‍ വൈദ്യുതാഘാതമേറ്റ് ഇടത് കൈ നഷ്ടമായ ദേവന്ദ്ര രാജ്യത്തിന്റെ അഭിമാനമായി വളര്‍ന്നത് ഇതേ ആത്മവിശ്വാസത്തിന്റെ കരം പിടിച്ചാണ്. ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പകര്‍ന്ന വിശ്വാസത്തില്‍ മുറുകെ പിടിച്ച് ചുരുവിന്റെ ജീവിതഗതി മാറ്റാനുള്ള സ്ഥാനാര്‍ത്ഥിയായിരിക്കുകയാണ് ദേവേന്ദ്ര.

പാരാലിമ്പിക്‌സില്‍ രണ്ട് സ്വര്‍ണം നേടിയ ആദ്യ ഭാരതീയന്‍ എന്ന നിലയിലാണ് ദേവേന്ദ്ര ജജാരിയ രാജ്യത്തിന്റെ ശ്രദ്ധ നേടുന്നത്. ജാവലിനായിരുന്നു ഇനം. അച്ഛന്‍ രാംസിങ്ങിന് കാന്‍സര്‍ പിടിപെട്ട കാലത്ത് കായികരംഗം വിടാന്‍ തീരുമാനിച്ചതാണ് ഒരിക്കല്‍ ദേവേന്ദ്ര. അച്ഛന്റെ ഉപദേശം മറിച്ചായിരുന്നു. 2020ലെ ദേശീയ തല മത്സരത്തില്‍ മെഡല്‍ നേടുന്നത് കാണാന്‍ നില്‍ക്കാതെ അച്ഛന്‍ ദേവേന്ദ്രയെ വിട്ടുപോയിരുന്നു.

ദേശീയ കബടി താരം കൂടിയായ ഭാര്യ മഞ്ജു പകര്‍ന്ന ആവേശം, കോച്ച് രിപുദമന്‍സിങ്ങിന്റെ പ്രേരണ… ദേവേന്ദ്രയുടെ വളര്‍ച്ച പിന്നെ വേഗത്തിലായിരുന്നു. 2004 ഏഥന്‍സിലും 2016 റിയോ പാരാലിമ്പിക്‌സിലും എഫ്46 ദിവ്യാംഗ വിഭാഗത്തില്‍ ജജാരിയ സ്വര്‍ണം നേടി. ടോക്കിയോ പാരാലിമ്പിക്സില്‍ വെള്ളിയും ഐപിസി ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണവും സ്വന്തമാക്കി. പദ്മശ്രീയും പദ്മഭൂഷണും മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്‌നയും സമ്മാനിച്ച് രാജ്യം ആദരിച്ചു.

ചുരുവില്‍ സ്ഥാനാര്‍ത്ഥിയായി ബിജെപി ദേവേന്ദ്രയെ പ്രഖ്യാപിച്ചത് ഭിന്നശേഷി സമൂഹത്തിനുള്ള അംഗീകാരമായാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയത്. എന്നാല്‍ ദേവേന്ദ്ര പറയുന്നത് മറിച്ചാണ്. ഇത് സഹതാപമല്ല. രാജ്യത്തെ സേവിക്കാനുള്ള അവസരമാണ്. പാരാലിമ്പിക്‌സില്‍ രാജ്യം നേരിടുന്ന വളര്‍ച്ചയ്‌ക്ക് പിന്നില്‍ മോദി സര്‍ക്കാരിന്റെ കരുതലുണ്ട്. എന്റെ ആദ്യ പാരാലിമ്പിക്‌സില്‍ ഞാന്‍ സ്വര്‍ണം നേടിയിട്ടുണ്ട്. ചുരുവില്‍ എന്റെ ആദ്യമത്സരമാണ്. സ്വര്‍ണം പോലെയുള്ള വിജയം മോദിജിക്ക് നല്കുക എന്റെ ദൗത്യവുമാണ്. ജനങ്ങള്‍ക്ക് എന്നെ അറിയാം. അതിനേക്കാള്‍ അവര്‍ക്ക് മോദിജിയെയും അറിയാം.

മോദിജി ചുരുവില്‍ ജയിക്കും. കഴിഞ്ഞ തവണയും മോദി തരംഗത്തിലാണ് ചുരുവില്‍ രാഹുല്‍ കസ്‌വാന്‍ ജയിച്ചത്. ഇക്കുറി കോണ്‍ഗ്രസിലേക്ക് കളം മാറിയ കസ്‌വാനാണ് മണ്ഡലത്തിലെ എതിരാളി. 2014ല്‍ മണ്ഡലത്തില്‍ ആദ്യമായി ബിജെപി ജയിക്കുമ്പോള്‍ ഭൂരിപക്ഷം വെറും 12000 വോട്ടായിരുന്നു. 2019ല്‍ അത് 3.34 ലക്ഷമായി ഉയര്‍ന്നു. ഇക്കുറി അഞ്ച് ലക്ഷത്തിലേക്ക് ഉയരും. മോദിജിക്ക് ചുരു നല്കുന്ന ഗ്യാരന്റിയാണത്, ദേവേന്ദ്ര പറയുന്നു.

Tags: Loksabha Election 2024Rajastan NewsDevendra JajariaModiyude GuaranteeParalympics
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജസ്ഥാനില്‍ രണ്ട് ക്രിസ്ത്യന്‍ പുരോഹിതര്‍ക്കെതിരെ കേസ്

India

സൈനിക ശക്തിയുടെ ആവേശമായി ‘മരു ജ്വാല’ അഭ്യാസം

പാരാലിംപിക്സിന്റെ സമാപന ചടങ്ങില്‍ പാരാ ആര്‍ച്ചറി താരം ഹര്‍വീന്ദര്‍ സിങ്ങും പാരാ അത്ലറ്റിക്സ് താരം പ്രീതി പാലും ഭാരത പതാകയുമായി
Sports

പാരാലിംപിക്സിന് കൊടിയിറങ്ങി; ഉജ്ജ്വലനേട്ടവുമായി ഭാരതം

Sports

പാരാലിംപിക്‌സ്: ബാഡ്മിന്റണ്‍ നിതേഷ് കുമാറിന് പൊന്ന്

Sports

പാരാലിംപിക്‌സ്; ഭാരതത്തിന് 23-ാം സ്ഥാനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.