കൊച്ചി : ലോംഗ് ജമ്പ് താരം മലയാളിയായ മുരളി ശ്രീശങ്കര്‍ പാരീസ് ഒളിമ്പിക്സില്‍ നിന്ന് പിന്മാറി. കാല്‍മുട്ടിനേറ്റ പരിക്കിനെത്തുടര്ന്നാണിത്.
പരിശീലനത്തിനിടെയാണ് കാല്‍മുട്ടിന് പരിക്കേറ്റത്.താരത്തിന് ശസ്ത്രക്രിയ ആവശ്യമായി വരും.
2024 സീസണ് പൂര്‍ണമായും മുരളി ശ്രീശങ്കറിന് നഷ്ടമാകുമെന്നാണ് സൂചന.ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും വെള്ളി മെഡല്‍ നേടിയിരുന്നു.
2023ലെ ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടി. 8.37 മീറ്റര്‍ ചാടിയാണ് പാരീസ് ഒളിമ്പിക്സ് ബര്‍ത്ത് നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: