ഇ.ഡിയുടേതുള്‍പ്പെടെ എല്ലാ ക്രിമിനല്‍ കേസുകളിലും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ സാധാരണ ഇടക്കാല ജാമ്യത്തില്‍ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി. തിഹാര്‍ ജയിലില്‍ കെജ്രിവാളിന്റെ സുരക്ഷ അപകടത്തിലാണെന്ന് ഹര്‍ജിയില്‍ പറയുന്നു. ‘ഞങ്ങള്‍ ഇന്ത്യയിലെ ജനങ്ങള്‍’ എന്ന പേരില്‍ നാലാം വര്‍ഷ നിയമ വിദ്യാര്‍ത്ഥിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. പ്രശസ്തിയോ നേട്ടമോ ആഗ്രഹിക്കാത്തതുകൊണ്ടാണ് താന്‍ ഈ പേര് ്ഉപയോഗിച്ചതെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു. അഭിഭാഷകന് കരണ്‍പാല്‍ സിംഗ് മുഖേന സമര്‍പ്പിച്ച ഹര്‍ജി ആക്ടിംഗ് ചീഫ് ജസ്റ്റിസ് മന്മോഹന്, ജസ്റ്റിസ് മന്മീത് പ്രീതം സിംഗ് അറോറ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് തിങ്കളാഴ്ച പരിഗണിക്കും .
മുഖ്യമന്ത്രി എന്ന നിലയില്‍ കെജ്രിവാളിന് മികച്ച ആരോഗ്യ സേവനങ്ങളും മെഡിക്കല്‍ ഉപകരണങ്ങളും വിദഗ്ധ ഡോക്ടര്‍മാരും ഉണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും ജയില്‍ സമുച്ചയത്തിന്റെ സുരക്ഷാ കാരണങ്ങളാല്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ഇത് സാധ്യമല്ലെന്നും പൊതുതാല്പര്യ ഹര്‍ജിയില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: