ന്യൂദല്‍ഹി: ഇറാന് പിടിച്ചെടുത്ത ഇസ്രയേല്‍ പൗരന്റെ ഉടമസ്ഥതയിലുളള ചരക്കുകപ്പലിലെ എല്ലാ ഇന്ത്യക്കാര്‍ക്കും മടങ്ങാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് ഇന്ത്യയിലെ ഇറാന് സ്ഥാനപതി . കപ്പലിലെ 16 ഇന്ത്യാക്കാര്‍ക്കും മടങ്ങാന്‍ അനുമതി നല്കി.
എന്നാല്‍ അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേതായിരിക്കും. 17 ഇന്ത്യക്കാര്‍ കപ്പലിലുളളതില് നാല് പേര് മലയാളികളാണ്. ഇതില്‍ തൃശൂര്‍ സ്വദേശിനി ആന്‍ ടെസ ജേക്കബിനെ വിട്ടയച്ചതിനെ തുടര്‍ന്ന് ഇന്ന് വീട്ടിലെത്തി.
കപ്പലില്‍ ആകെ 25 ജീവനക്കാരാണുള്ളത്. വയനാട് സ്വദേശി പി വി ധനേഷ്, കോഴിക്കോട് സ്വദേശി ശ്യാംനാഥ്, പാലക്കാട് സ്വദേശി സുമേഷ്, എന്നിവരാണ് കപ്പലിലുള്ള മറ്റ് മലയാളികള്‍. ഫിലിപ്പൈന്‍സ്, പാകിസ്ഥാന്, റഷ്യ, എസ്തോണിയ എന്നീ രാജ്യങ്ങളില്‍നിന്നുള്ളവരാണ് ബാക്കിയുള്ളവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: