കോഴിക്കോട്: ഇന്‍ഡി സഖ്യവുമായി ചേര്‍ന്ന് മത്സരിക്കുന്ന സിപിഎമ്മിന് എത്ര സീറ്റ് ലഭിക്കുമെന്ന് പറയാന്‍ താന്‍ ജ്യോത്സ്യനല്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മത്സരിക്കുന്നത് ജയിക്കാനാണ്. തെരഞ്ഞെടുപ്പിനു ശേഷമേ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുകയുള്ളു, വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
ഛത്തിസ്ഗഢിലെ മാവോയിസ്റ്റ് പ്രശ്നം രാഷ്ട്രീയമാണ്. അതൊരു ക്രമസമാധാന പ്രശ്നമല്ല. തോക്കുകൊണ്ടല്ല മാവോയിസ്റ്റുകളെ നേരിടേണ്ടത്, അവിടത്തെ വികസനപ്രശ്നങ്ങള്‍ പരിഹരിക്കണം, യെച്ചൂരി വ്യക്തമാക്കി. അതേസമയം കേരളത്തില്‍ മാവോയിസ്റ്റുകളെ പൊലീസ് വെടിവച്ചുകൊന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, സംസ്ഥാനത്തെ നേതാക്കളോട് ചോദിക്കൂ എന്നായിരുന്നു മറുപടി.
വടകരയിലെ സിപിഎം സ്ഥാനാര്‍ത്ഥി കെ.കെ. ശൈലജയ്ക്കെതിരെയുള്ള അശ്ലീലപ്രചാരണവും സൈബര്‍ ആക്രമണവും അപലപനീയമാണ്. തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് അത്തരം പ്രവണത ശരിയല്ല.
പ്രധാനമന്ത്രി നരോന്ദ്രമോദി ഇടയ്ക്കിടെ വന്നു പോകുന്നതുകൊണ്ട് ബിജെപിക്ക് കേരളത്തില്‍ അക്കൗണ്ട് തുറക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. രാമനവമി ഉള്‍പ്പെടെ വിഷയത്തില്‍ വര്‍ഗീയ ധ്രുവീകരണം നടത്തിയാണ് നരേന്ദ്രമോദി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. മോദിയുടെ പ്രസംഗത്തില്‍ ചട്ടലംഘനമുണ്ട്. നിഷ്പക്ഷ നിലപാടല്ല തെരഞ്ഞെടുപ്പ് കമ്മിഷന് സ്വീകരിക്കുന്നത്, മോദിക്കെതിരെയുള്ള പരാതിയില്‍ കമ്മിഷന് നടപടി സ്വീകരിക്കുന്നില്ല, യെച്ചൂരി കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: