പത്തനംതിട്ട: ശബരിമലയില്‍ അയ്യപ്പഭക്തര്‍ക്കായുള്ള പില്‍ഗ്രിം സെന്ററുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ആദ്യഘട്ടമായി നവീകരണം പൂര്‍ത്തിയായ പ്രണവം വണ്‍ പില്‍ഗ്രിം സെന്ററിലെ മുറികളുടെ ഉദ്ഘാടനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി. എസ്.പ്രശാന്ത് നിര്‍വ്വഹിച്ചു.
ഗുജറാത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫാര്‍സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സാണ് പ്രണവം ഒന്ന് പില്‍ഗ്രിം സെന്ററിലെ 38 മുറികള്‍ നവീകരിച്ചു നല്‍കിയത്. ഈ കെട്ടിടത്തിലെ മറ്റ് മുറികളും ഫാര്‍സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് നവീകരിച്ചു നല്‍കും. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തും ഫാര്‍സണ്‍ ഫാര്മസ്യൂട്ടിക്കന്സ് സിഇഒ വിനീത് മേനോനും ചേര്‍ന്ന് നിലവിളക്ക് തെളിയിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു.
ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍ കൃഷ്ണകുമാര്‍, എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ശ്യാം കുമാര്‍, ഇലക്ട്രിക്കല്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ രാജേഷ്, അസി. എന്‍ജിനീയര്‍ മനോജ്, ദേവസ്വം ബോര്‍ഡ് പിആര്‍ഒ സുനില്‍ അരുമാനൂര്‍, അസി. എക്സിക്യൂട്ടീവ് ഓഫീസര്‍ വിനോദ്, ഓവര്‍സീയര്‍ ഗോപകുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ശബരിമലയിലെത്തുന്ന അയ്യപ്പ ഭക്തന്മാര്ക്ക് താമസിക്കുവാനുള്ള പില്‍ഗ്രിം സെന്ററുകള്‍ സ്പോണ്‍സര്‍മാരുടെ സഹായത്തോടെ ഘട്ടംഘട്ടമായി നവീകരിക്കാനാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: