വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് സൗദി ജയിലില്‍ ശിക്ഷയനുഭവിക്കുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിന്റെ ജീവിതം സിനിമയാകുന്നു. 18 വർഷക്കാലമായി ജയിലിൽ കഴിയുന്ന റഹീമിന്റെ മോചനത്തിന് പണം കണ്ടെത്താന്‍ കേരളം ഒറ്റക്കെട്ടായി, 34 കേടി രൂപയോളം സമാഹരിച്ചിരുന്നു. ഈ സംഭവങ്ങൾ സിനിമയാക്കാൻ ഒരുങ്ങുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് വ്യവസായി ബോബി ചെമ്മണ്ണൂര്‍.
ധനസമാഹരണത്തിലേക്ക് ഒരുകോടി രൂപ നല്‍കി ആദ്യം രംഗത്തെത്തിയത് ബോബി ചെമ്മണ്ണൂര്‍ ആയിരുന്നു. തുടർന്ന് ധനസമാഹരണം നടത്താനു ബോബി ചെമ്മണ്ണൂര്‍ മുന്നിട്ടിറങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് സിനിമ നിർമ്മിക്കുന്നതായി ബോബി ചെമ്മണ്ണൂര്‍ അറിയിച്ചത്. ചിത്രം സംവിധാനം ചെയ്യാനായി ബ്ലെസിയെ സമീപിച്ചെന്നും പോസിറ്റീവ് മറുപടിയാണ് സംവിധായകന്റെ ഭാഗത്തു നിന്നുണ്ടായതെന്നും, ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.
സിനിമ ബിസിനസ് ആക്കാൻ ഉദ്യേശിക്കുന്നില്ലെന്നും, സിനിമയിൽ നിന്ന് ലഭിക്കുന്ന ലാഭം ‘ബോചെ’ ചാരിറ്റബിൾ ട്രെസ്റ്റിലൂടെ സന്നദ്ധ പ്രവർത്തനങ്ങൾക്ക് വിനിയോഗിത്തുമെന്നും ബോബി കൂട്ടിച്ചേർത്തു.
അബ്ദുൾ റഹീമിന്റെ മോചനം ഉടനുണ്ടാകുമെന്നാണ് വിവരം. കൊല്ലപ്പെട്ട യുവാവിന്റെ കുടുംബം ആവശ്യപ്പെട്ട 34 കോടി രൂപ ദയാധനം സമാഹരിച്ചതായി സൗദി ഭരണകൂടത്തെയും മരണപ്പെട്ട യുവാവിന്റെ കുടുംബത്തെയും ഇന്ത്യൻ എംബസി അറിയിച്ചിരുന്നു. തുടർ നടപടികൾ പൂർത്തിയാക്കി എത്രയും പെട്ടന്ന് അബ്ദുള്‍ റഹീമിനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: