വെഞ്ഞാറമൂട്: വോട്ടര്‍മാരെ കണ്ടും അവരെ കേട്ടും കരം പിടിച്ച് അനുഗ്രഹങ്ങള്‍ വാങ്ങിയും, അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കാമെന്നുറപ്പു നല്‍കിയും പോത്തന്‍കോട് വെഞ്ഞാറമൂട് മണ്ഡലങ്ങളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി.മുരളീധരന്റെ പര്യടനം.
പോത്തന്‍കോട് മണ്ഡലത്തിലെ പള്ളിപ്പുറത്ത് നിന്നും ആരംഭിച്ച പര്യടനം പോത്തന്‍കോട്, അണ്ടൂര്‍ക്കോണം പഞ്ചായത്തുകളിലായി 25 സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് പ്ലാമൂട് അവസാനിച്ചു. ആവേശകരമായ സ്വീകരണമാണ് ഓരോ സ്ഥലത്തും വി. മുരളീധരന് ലഭിച്ചത്. വിജയിച്ചു വന്നാല്‍ കണിയാപുരത്തെയും പോത്തന്‍കോട് ജംഗ്ഷനിലെയും ഗതാഗത പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാമെന്ന് വി.മുരളീധരന്‍ വോട്ടര്‍മാര്‍ക്ക് ഉറപ്പ് നല്‍കി.
അണ്ടൂര്‍ക്കോണം പഞ്ചായത്തിലെ അപ്പോളാ ശ്രീപാദം കോളനിയിലെ നിവാസികളും കൂട്ടമായെത്തി അവര്‍ക്കുള്ള ബുദ്ധിമുട്ടുകള്‍ വി.മുരളീധരനെ ധരിപ്പിച്ചു. കീഴാവൂരില്‍ അമ്മമാരും സഹോദരിമാരും ചേര്‍ന്ന് ആരതി ഉഴിഞ്ഞ് ചന്ദനം ചാര്‍ത്തിയാണ് വി.മുരളീധരനെ സ്വീകരിച്ചത്. താമരക്കുളത്ത് മലയാള വേഷം ധരിച്ച് അമ്മമാരും സഹോദരിമാരും കൂട്ടമായെത്തി വി. മുരളീധരനെ സ്വീകരിച്ചു.
വാമനപുരം മണ്ഡലത്തില്‍ നെല്ലനാട്, പുല്ലമ്പാറ, വാമനപുരം ഗ്രാമ പഞ്ചായത്തുകളായിരുന്നു പര്യടനം. പുല്ലമ്പാറ പഞ്ചായത്തിലെ പാലാം കോണത്ത് പച്ചക്കറി കൊണ്ടുള്ള കിരീടം ധരിപ്പിച്ചും താമരപ്പൂക്കള്‍ നല്‍കിയും വി.മുരളീധരനെ സ്വീകരിച്ചു. വെള്ളുമണ്ണടിയില്‍ സിപിഎമ്മില്‍ നിന്നും മൂന്നുപേര്‍ ബിജെപിയിലേക്ക് ചേര്‍ന്നു.
അവരെ വി.മുരളീധരന്‍ ഷാള്‍ അണിയിച്ച സ്വീകരിച്ചു. പ്രാദേശിക ഭരണകര്‍ത്താക്കള്‍ കാണിക്കുന്ന സ്വജനപക്ഷപാതവും നെറികേടുകളും സ്ഥാനാര്‍ത്ഥിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ സ്വീകരണത്തില്‍ എത്തുന്നവര്‍ തയ്യാറാകുന്നുണ്ട്. വാമനപുരം മണ്ഡലത്തിലെ 25 സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് പര്യടനം രാത്രി വൈകി വെഞ്ഞാറമൂട്ടിലാണ് അവസാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: