കോട്ടയം: കേരളത്തില്‍ സമഗ്രവികസനം നടപ്പാകണമെങ്കില്‍ എന്‍.ഡി.എ അധികാരത്തില്‍ വരണമെന്ന് എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഭാര്യയും കോട്ടയം ലോക്സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ മാതാവുമായ പ്രീതി നടേശന് അഭിപ്രായപ്പെട്ടു. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുടെ യോഗം പാലായില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത്ത് ജി മീനാഭന്‍ അധ്യക്ഷത വഹിച്ചു.
തുഷാര്‍ വെള്ളാപ്പള്ളി ജസ്റ്റിസ് കെ.ടി.തോമസിനെ വസതിയിലെത്തി കണ്ടു. വെള്ളാപ്പള്ളി നടേശന്റെ സഹോദരന് നടരാജനും താനും എറണാകുളം ആല്‍ബര്‍ട്ട്സ് കോളേജില്‍ ഹോസ്റ്റല്‍മേറ്റ് ആയിരുന്നുവെന്ന് കെ.ടി തോമസ് അനുസ്മരിച്ചു. കുടുംബവുമായി അടുത്തബന്ധമുണ്ട്. കണിച്ചുകുളങ്ങര ക്ഷേത്രത്തിലെ ഉല്‍സവത്തിന് നടരാജന് തന്നെ കൊണ്ടുപോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നഗരത്തിലെ പര്യടനത്തിനു ശേഷം സംസ്ഥാന നേതൃയോഗത്തിലും തുഷാര്‍ പങ്കെടുത്തു.
ബിഡിജെഎസ് പഞ്ചായത്ത് കണ്വെന്ഷന് പാലാ നിയോജക മണ്ഡലം പ്രസിഡണ്ട് സുരേഷ് ഇട്ടിക്കുന്നേല് ഉദ്ഘാടനം ചെയ്തു. തുഷാര്‍ വെള്ളാപ്പള്ളിയുടെ പ്രചാരണത്തിന്റെ ഭാഗമായി പാലാ വെള്ളിയേപ്പള്ളിയില്‍ നടത്തിയ കുടുംബ സംഗമം പത്മജ വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. കെ. മുരളീധരന് ബിജെപിയിലേക്ക് വരുമെന്നും കേരളം ബിജെപിക്ക് അനുകൂലമായ സംസ്ഥാനമായി മാറുമെന്നും പത്മജ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: