അയോധ്യ (ഉത്തര്‍പ്രദേശ്): രാമനവമി ദിന പൂജകളുടെ ഭാഗമായി സൂര്യതിലകം അണിഞ്ഞ് രാമലല്ല. പ്രത്യേകമായി സജീകരിച്ച സംവിധാനത്തിലൂടെ രാമ വിഗ്രഹത്തിന്റെ നെറ്റിയില്‍ സുര്യപ്രകാശം തൊടുവിപ്പിക്കുന്ന ചടങ്ങ് അയോധ്യ രാമക്ഷേത്രത്തില്‍ നടന്നു. ഒരു അതുല്യ കാഴ്ചയാണ് ക്ഷേത്രത്തില്‍ ദര്‍ശിക്കാന്‍ സാധിച്ചതെന്ന് ഭക്തര്‍ പ്രതികരിച്ചു.
ഐഐടി നൂര്ക്കയിലെ വിദ്യര്‍ത്ഥികളുടെയും ശാസ്ത്രീയ വൈദഗ്ധ്യം ഉപയോഗിച്ചാണ് ഈ വിസ്മയം സാധ്യമാക്കിയത്. കണ്ണാടികളുടെയും ലെന്സുകളുടെയും സംയോജനത്താലാണ് സൂര്യപ്രകാശം പ്രതിമയുടെ നെറ്റിയിലേക്ക് കൃത്യമായി പതിച്ചത്. ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിച്ച് ഏകദേശം 3 മിനിറ്റോളമാണ് പ്രകാശം പതിപ്പിച്ചത്.
പാല്, പഞ്ചാമൃത അഭിഷേകം എന്നിവയ്ക്ക് ശേഷമാണ് ‘സൂര്യതിലകം’ രാമലല്ല അണിഞ്ഞത്. ലക്ഷകണക്കിന് രാമ ഭക്തരാണ് ഈ പ്രതിഭാസം കാണാന്‍ ക്ഷേത്രത്തില്‍ എത്തിയത്. രാംലാലയെ സൂര്യതിലകം കൊണ്ട് അഭിഷേകം ചരിത്രപരമായ ഒരു അവസരമാണെന്നും ആസാമിലെ നാല്‍ബാരിയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പരാമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: