തിരുവനന്തപുരം: ലോക്സഭാ തെരെഞ്ഞെടുപ്പില്‍ കേരളത്തില്‍ മത്സരിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് ധീവര സമുദായം പിന്തുണ പ്രഖ്യാപിച്ചു. ഭാരതീയ ധീവര സമന്വയ സമിതി കേരള ഘടകം നേതാക്കള്‍ തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തിലാണ് എന്‍ഡിഎക്കുള്ള പിന്തുണ പ്രഖ്യാപിച്ചത്.
കേരളത്തിലെ ഇടത് വലത് മുന്നണികള്‍ക്ക് മാറിമാറി പിന്തുണ നല്‍കിയിട്ടും ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമുദായത്തെ വഞ്ചിച്ചു. അതേസമയം പത്തുവര്‍ഷമായി കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരാണ് ധീവര സമുദായത്തെ സഹായിക്കാനും സഹകരിക്കാനും നിലകൊണ്ടത്. അതിന്റെ ഭാഗമായാണ് അഖിലേന്ത്യാ തലത്തില്‍ പ്രവര്‍ത്തിക്കുന്ന അഖില ഭാരതീയ ധീവര ആദിവാസി കശ്യപ് കഹാര്നിഷാദ് ബോയി സമന്വയ സമിതിയുടെ കേരള ഘടകമായി പ്രവര്‍ത്തിക്കുന്ന ധീവര സമന്വയ സമിതി കേരള ഘടകം എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് ചെയ്യാന്‍ തിരുമാനിച്ചതെന്ന് നേതാക്കള്‍ പറഞ്ഞു.
ഇരുപതിനായിരം കോടി രൂപയാണ് മത്സ്യത്തൊഴിലാളി മേഖലയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്. ചരിത്രത്തിലാദ്യമായാണ് ഇത്രയും തുക അനുവദിക്കുന്നത്. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ 30 ലക്ഷത്തോളം അംഗങ്ങള്‍ സംഘടനയ്ക്കുണ്ട്. എറണാകുളം മണ്ഡലത്തില്‍ ഡോ.കെ.എസ് രാധാകൃഷ്ണന് സീറ്റ് നല്കിയ എന്‍ഡിഎ നടപടി സ്വാഗതാര്‍ഹമാണ്. ധീവര സമുദായത്തിലെ എല്ലാ അംഗങ്ങളും രാഷ്ട്രീയം നോക്കാതെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടുകള്‍ രേഖപ്പെടുത്തി ധീവര സമുദായത്തിന്റെ ശക്തി തെളിയിക്കണമെന്ന് ധീവര സമുദായ നേതാക്കളായ വി.ശശികുമാര്‍, സേതുമോഹന്, എം. ലാലു എന്നിവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: