കൊച്ചി: മുഖ്യമന്ത്രി പിണറായിയുടെ മകള്‍ വീണ ഉള്‍പ്പെട്ട മാസപ്പടിക്കേസില്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ ഇ ഡി ചോദ്യം ചെയ്തത് 24 മണിക്കൂറോളം. തിങ്കളാഴ്ച രാവിലെ ആരംഭിച്ച ചോദ്യം ചെയ്യല്‍ ഇന്നലെ രാവിലെ 11നാണ് അവസാനിച്ചത്. സിഎംആര്‍എല്‍ ഫിനാന്‍സ് ചീഫ് ഓഫീസര്‍, ഐടി സീനിയര്‍ ഓഫീസര്‍ ഉള്‍പ്പെടെയുള്ള വരെയാണ് ചോദ്യം ചെയ്തത്.
ഇ ഡി പേടിയില്‍ ചോദ്യം ചെയ്യലിനു തുടര്‍ച്ചയായി ഹാജരാകാതെ ഒഴിഞ്ഞുമാറുകയാണ് സിഎംആര്‍എല്‍ എംഡി ശശിധരന് കര്‍ത്ത. ഇന്നലെ ഹാജരാകാന്‍ വീണ്ടും സമന്‍സ് നല്‍കിയെങ്കിലും ഹാജരാകാതെ കോടതിയെ സമീപിക്കുകയായിരുന്നു. സിഎംആര്‍എല്‍ ഫിനാന്‍സ് ചീഫ് ഓഫീസര്‍ കെ.എസ്. സുരേഷ് കുമാര്‍, സീനിയര്‍ മാനേജര്‍ എന്‍.സി. ചന്ദ്രശേഖരന്, ഐടി സീനിയര്‍ ഓഫീസര്‍ അഞ്ജു റേച്ചല്‍ കുരുവിള എന്നിവരെ പകലും രാത്രിയും ചോദ്യം ചെയ്യലിനു ശേഷമാണ് വിട്ടയച്ചത്. ഇവരുടെ മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു സി എംആര്‍എല്‍ എംഡിക്കു വീണ്ടും ഇന്നലെ ഹാജരാകാന്‍ സമന്‍സ് നല്‍കിയത്.
ഐടി സേവനങ്ങള്‍ എക്സാലോജിക്കില്‍ നിന്നു ലഭിച്ചതായി സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ മൊഴി നല്‍കിയിട്ടില്ല. കരാര്‍ മാത്രമെന്നാണു വിശദീകരണം. ചോദ്യം ചെയ്യല്‍ സംബന്ധിച്ചു പ്രതികരിക്കാതെയാണ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്. ഇതിനിടെ, മാസപ്പടിക്കേസില്‍ എസ്എഫ്ഐഒ ഇടക്കാല റിപ്പോര്‍ട്ട് മേയ് അവസാനം സമര്‍പ്പിക്കും. കെഎസ് ഐഡിസില്യില് നിന്നു പിടിച്ചെടുത്ത രേഖകളുടെ പരിശോധന തുടരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: