Categories: Kerala

മുതലയുടെ ആക്രമണത്തില്‍ 17 കാരന് പരിക്ക്; സംഭവം ചാലക്കുടിയിലെ വാല്‍പ്പാറ പുഴയില്‍

Published by

ചാലക്കുടി: വാല്‍പ്പാറ പുഴയില്‍ കുളിക്കാനിറങ്ങിയ 17 കാരന് മുതലയുടെ ആക്രമണത്തില്‍ പരിക്കേറ്റു. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. മാനാമ്പള്ളി സ്വദേശി അജയ്‌ക്കാണ് പരിക്കേറ്റത്.

അതിരപ്പിള്ളി വാല്‍പ്പാറ മാണാംപള്ളി എസ്റ്റേറ്റിന് അടുത്തുള്ള പുഴയില്‍ കുളിക്കുന്നതിനിടെ, മുതല ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ കൈക്കും കാലുകളിലും ആഴത്തിലുള്ള മുറിവേറ്റു. അജയിനെ വാല്‍പ്പാറ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സക്കായി പൊള്ളാച്ചിയിലെ ആശുപത്രിയിലേക്കു കൊണ്ടുപോയി. ആദ്യമായിട്ടാണ് വാല്‍പ്പാറയില്‍ ചീങ്കണിയുടെ ആക്രമണം റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് വനംവകുപ്പ് അറിയിച്ചു. അതിനാല്‍ പുഴയില്‍ ഇറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by