Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

പുതിയ സമ്മതിദായകർ: രാഷ്‌ട്ര ധർമ്മത്തിന് വേണ്ടി വോട്ട് ചെയ്യാനുള്ള  സമയം

എസ്. ആദികേശവന്‍byഎസ്. ആദികേശവന്‍
Apr 16, 2024, 08:53 pm IST
inArticle

രാഷ്‌ട്രം വീണ്ടുമൊരു തെരഞ്ഞെടുപ്പിന്റെ വക്കിലാണ്; സ്വാതന്ത്ര്യവും സ്വയംഭരണാവകാശവും നേടിയതിന് ശേഷമുള്ള 18-ാമത് ലോക്‌സഭ പൊതു തെരഞ്ഞെടുപ്പ്.

മതം, വർഗം, ജാതി, സമുദായം, ലിംഗം എന്നിവയുടെ അടിസ്ഥാനത്തിലൊന്നും ഭിന്നതയില്ലാതെ ഒരു വ്യക്തി-ഒരു വോട്ട് എന്ന മാനദണ്ഡത്തിലധിഷ്ഠിതമായ, 18 വയസ്സിനുമേല്‍ എല്ലാവര്‍ക്കും സമ്മതിദാനാവകാശമെന്ന തത്വത്തില്‍  രൂപീകരിക്കപ്പെടുന്ന ജനാധിപത്യ ഭരണക്രമമാണ് നമ്മുടെ ഭരണഘടനാ നിർമ്മാതാക്കൾ തെരഞ്ഞെടുത്തത്.

രാഷ്‌ട്രീയ സമത്വം ഉറപ്പാക്കിയ വിപ്ലവകരമായ നീക്കമായിരുന്നു അത്. പാർലമെൻ്റ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിൽ സമ്പന്നര്‍ക്കും ദരിദ്രര്‍ക്കും എല്ലാ ജാതികളിൽപ്പെട്ടവര്‍ക്കും, ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ അല്ലെങ്കിൽ മറ്റ് മതസ്ഥര്‍ക്കുമെല്ലാം  തുല്യ അവകാശം ലഭിച്ചു. ഭൂരിപക്ഷം പാര്‍ലമെന്റ് അംഗങ്ങളുള്ള പാർട്ടിയോ ഭൂരിപക്ഷത്തെ പ്രതിനിധീകരിക്കുന്ന സഖ്യമോ സർക്കാർ രൂപീകരിക്കുന്നു.

ഒരു സ്വതന്ത്ര രാഷ്‌ട്രമെന്ന നിലയിൽ നമ്മുടെ യാത്രയുടെ വിവിധ ഘട്ടങ്ങളിൽ രാഷ്‌ട്രീയ തിരിച്ചടികൾ നേരിട്ടുവെങ്കിലും ദീർഘകാലമായി ജനാധിപത്യത്തിന്റെ പാതയിൽ ഉറച്ചുനിൽക്കുന്ന ഒരു വികസ്വര രാഷ്‌ട്രത്തിന്റെ അതുല്യ ഉദാഹരണമായി ഇന്ത്യ നിലകൊള്ളുന്നു.

നമ്മുടെ അയൽദേശത്ത് പട്ടാളഭരണത്തിനും ജനാധിപത്യ പ്രക്രിയ താൽക്കാലികമായി നിർത്തിവയ്‌ക്കുന്നതിനും  (പാകിസ്ഥാനും ബംഗ്ലാദേശും) നാം സാക്ഷ്യം വഹിച്ചു; നമ്മുടെ വലിയ അയൽരാജ്യങ്ങളിലൊന്ന് (ചൈന) ഒരു അംഗീകൃത പ്രതിപക്ഷ പാർട്ടി പോലുമില്ലാത്ത ഏകാധിപത്യ രാഷ്‌ട്രമാണ്.

ഒരു വ്യക്തി – ഒരു വോട്ട് എന്ന സങ്കല്‍പത്തിന്റെ ശക്തി നമ്മുടെ രാജ്യത്തിന്റെ അടിസ്ഥാന ശിലകളിലൊന്നാണ്. ആര്/ഏത് പാർട്ടി നമ്മെ ഭരിക്കണമെന്ന് തീരുമാനിക്കുന്നതിൽ ഇന്ത്യയിലുടനീളമുള്ള പൗരന്മാർ തുല്യ ശാക്തീകരണം നേടിയെന്നാണ് ഇതിനർത്ഥം.

ജനാധിപത്യപരമായ ഈ പ്രക്രിയ സമാധാനപരവുമാണ്. നമ്മുടെ രാജ്യത്ത് ഭരണമാറ്റം സാധ്യമാകുന്നത് ജനാധിപത്യ മാർഗങ്ങളിലൂടെ ഭരണഘടനാനുസൃതമായാണ്. ഇതൊരു വലിയ സ്ഥാപിതശക്തിയും എല്ലാവരുടെയും രാഷ്‌ട്രീയ ഉൾച്ചേര്‍ക്കലിലൂടെ വൈവിധ്യപൂര്‍ണമായ ഒരു രാഷ്‌ട്രത്തെ ഒരുമിച്ച് നിർത്താനുള്ള ഒരേയൊരു മാർഗ്ഗവുമാണ്.

ഈ സാഹചര്യത്തിൽ, വോട്ടുചെയ്യാന്‍ യോഗ്യത നേടുകയും ആ അവകാശം വിനിയോഗിക്കുകയും ചെയ്യുന്നത് തീർച്ചയായും ഒരു അടിസ്ഥാന കര്‍ത്തവ്യമാണ്.

ഈ അവകാശം വിനിയോഗിക്കുന്ന പൗരന്മാർ നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യ പാരമ്പര്യത്തെ കെട്ടിപ്പടുക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും അത്യന്താപേക്ഷിതമാണ്. ഭരണഘടനാ പ്രക്രിയയിലും നിയമവാഴ്ചയിലും നമ്മുടെ കൂട്ടായ വിശ്വാസത്തെ സമ്മതിദാനം വീണ്ടും ഉറപ്പിക്കുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയയോടുള്ള ആദരവിന്റെയും ഭൂരിപക്ഷ വോട്ടെണ്ണത്തിന്റെയും അടിസ്ഥാനത്തിൽ ആരാണ് നമ്മെ ഭരിക്കേണ്ടതെന്ന് നിര്‍ണയിക്കാനുള്ള നമ്മുടെ തീരുമാനത്തിലെ വിശ്വാസവോട്ടാണിത്.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ 2 കോടി പുതിയ വോട്ടർമാർ  വോട്ടര്‍പട്ടികയിലേക്ക് ചേര്‍ക്കപ്പെടുമെന്നാണ് കണക്കാക്കുന്നത്. ഒരു ജനാധിപത്യ രാജ്യത്ത് പൗരനെന്ന നിലയിലുള്ള പ്രാധാന്യത്തിന്റെ ശ്രദ്ധേയമായ അംഗീകാരമാണിത്.

ജനാധിപത്യ ഭരണസംവിധാനത്തിന് പ്രശ്‌നങ്ങളുണ്ടാകാമെങ്കിലും മനുഷ്യർക്ക് ഇതുവരെ അറിയാവുന്നതും രൂപപ്പെടുത്തിയതുമായ ഭരണസംവിധാനങ്ങളിൽ അത് ഏറ്റവും മികച്ചതാണ്. പക്ഷപാതരഹിതവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമാണത്. വൈവിധ്യമാർന്ന അഭിപ്രായങ്ങൾക്ക് അത് ഇടം നൽകുന്നുവെങ്കിലും ആത്യന്തികമായി നാം ഭൂരിഭാഗം ദേശക്കാരുടെ ഇഷ്ടത്തിനും വോട്ടിനും വഴങ്ങുന്നു.

സമ്മതിദാനാവകാശം വിനിയോഗിക്കുകയും തെരഞ്ഞെടുപ്പിൽ വോട്ടുരേഖപ്പെടുത്തുകയും ചെയ്യുന്നത് താഴെപ്പറയുന്ന നാല് കാരണങ്ങളാൽ നമ്മുടെ രാജ്യത്തോടുള്ള കടമയാണ്.

●        നമ്മുടെ ഭരണഘടനാ ജനാധിപത്യത്തില്‍ വിശ്വാസമുറപ്പിക്കാൻ നമുക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും ചെറിയ കാര്യം  വോട്ട് ചെയ്യുക എന്നതാണ്

●        വോട്ട് ചെയ്യാതിരിക്കുകയോ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുക്കാതിരിക്കുകയോ ചെയ്യുന്നത് വാസ്തവത്തിൽ ഈ വ്യവസ്ഥിതിയിൽ വിശ്വസിക്കാത്ത രാജ്യവിരുദ്ധ ശക്തികൾക്ക് ഭരണഘടനാപരമായ ജനാധിപത്യ പ്രക്രിയ അട്ടിമറിക്കാൻ പരോക്ഷമായി വഴിയൊരുക്കിയേക്കാം.

●        രാജ്യതാൽപര്യത്തിന് വേണ്ടിയാണെന്ന് നിങ്ങൾ വിശ്വസിക്കുന്ന നയപരിപാടികള്‍ മുന്നോട്ടുവെയ്‌ക്കുന്ന സ്ഥാനാർത്ഥികളെ പിന്തുണയ്‌ക്കാനുള്ള അവസരമാണിത്.

●        സമ്മതിദാനാവകാശം വിനിയോഗിക്കാതിരിക്കുന്നതിലൂടെ രാജ്യവിരുദ്ധ നയപരിപാടികളുമായി രംഗത്തുവരുന്ന സ്ഥാനാർത്ഥികള്‍ക്ക് പരോക്ഷമായി സൗകര്യമൊരുക്കുന്നതിലേക്ക് നിങ്ങൾ എത്തിച്ചേര്‍ന്നേക്കാം.

“ജനാധിപത്യത്തിനർപ്പിക്കുന്ന എല്ലാ ആദരവിന്റെയും അടിസ്ഥാനം ഒരു ചെറിയ മനുഷ്യനാണ്; ഒരു ചെറിയ ബൂത്തിലേക്ക്, ഒരു ചെറിയ പെൻസിലുമായി നടന്ന്, ഒരു ചെറിയ കടലാസിൽ ഒരു ചെറിയ അടയാളപ്പെടുത്തല്‍ –  വാഗ്ചാതുര്യത്തിനോ ബൃഹത് ചർച്ചകൾക്കോ ആ നിമിഷത്തിന്റെ അതിപ്രാധാന്യം കുറയ്‌ക്കാനാവില്ല” – വിൻസ്റ്റൺ ചർച്ചിൽ ഒരിക്കൽ പറഞ്ഞതാണിത്. സമ്മതിദാനാവകാശത്തിന്റെ ശക്തിപ്രഭാവം നിലകൊള്ളുന്നത് ജനാധിപത്യ നിര്‍വഹണത്തിലാണ്.

വോട്ട് ചെയ്യുക. രാഷ്‌ട്ര ധർമം മുൻനിറുത്തി.

Tags: new votersLoksabha Election 2024Modiyude GuaranteeRashtra Dharma
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുതിയ വോട്ടര്‍മാരെ ചേര്‍ക്കുമ്പോള്‍ പഴയ പട്ടികയില്‍ നിന്ന് പേരുനീക്കിയെന്ന് ഉറപ്പാക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

Kerala

തിരുത്തലുകള്‍ ജനങ്ങൾക്ക് ബോധ്യപ്പെടുന്ന തലത്തിലാവണം; ജനങ്ങളെ കേള്‍ക്കാന്‍ സിപിഎം തയാറാവണമെന്നും എം.എ ബേബി

Kerala

കനത്ത തോല്‍വിയില്‍ ഭിന്നതയും ആശയക്കുഴപ്പവും; സിപിഎം സംസ്ഥാന സമിതിയെ തള്ളി ജില്ലാ കമ്മിറ്റികള്‍

Kerala

എസ്എന്‍ഡിപിക്കും ക്രൈസ്തവ സഭകള്‍ക്കുമെതിരെ സിപിഎം

Kerala

ജനങ്ങളുടെ മനോഭാവം മനസിലാക്കുന്നതിൽ പരാജയപ്പെട്ടു; വീഴ്ച സമ്മതിച്ച് സിപിഎം, ഈഴവ, ന്യൂനപക്ഷ വോട്ടുകൾ നഷ്ടമായെന്നും എം.വി ഗോവിന്ദൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കുട്ടികളെ സോഷ്യൽ മീഡിയയുടെ അടിമകളാക്കുന്ന കണ്ടന്റുകൾ ; മെറ്റയുടെ യുഎസ് നിയമങ്ങൾ ഇന്ത്യയിലും എത്തുമെന്ന് സൂചന

ദൈവം പോലും കരഞ്ഞു പോവൂടാ… ബത്ലഹേം കുടുംബ യൂണിറ്റിലെ ഷോർട്ട് ഫിലിം ‘ഒരു സാത്തുക്കുടി പ്രണയം’ റിലീസായി

വ്യാജ ബിരുദമുപയോഗിച്ച് പഞ്ചായത്തില്‍ ജോലി; ഡിവൈഎഫ്ഐ നേതാവിനെ പുറത്താക്കിയതായി സംഘടന

എം.കെ. സ്റ്റാലിന്റെ സുരക്ഷ വെട്ടിച്ചുരുക്കി വിജയ് സർക്കാർ; ഇസഡ് പ്ലസ് കാറ്റഗറിയിൽ നിന്ന് ഇസഡിലേക്ക് മാറ്റി

സ്വകാര്യ ഹോട്ടൽ കെട്ടിടത്തിൽ നിന്ന് ചാടി യുവതി മരിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

വാരഫലം: ആഗസ്ത് 31 മുതല്‍ സപ്തംബര്‍ 6 വരെ; ഈ നാളുകാര്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കും, ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും

രാജ്യവ്യാപകമായി നീറ്റ്-പിജി പരീക്ഷ; 2.66 ലക്ഷം പേർ പരീക്ഷ എഴുതി ശക്തമായ സുരക്ഷയും തത്സമയ നിരീക്ഷണവും

കെപിഎസ്‌സി നിയമന പരീക്ഷയിൽ ക്രമക്കേട് നടന്നതായി ആരോപണം : ഐഎഎസ് ഉദ്യോഗസ്ഥൻ ഗാംഗ്‌വാർ സിഐഡി കസ്റ്റഡിയിൽ

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.