Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഒരു ഇടവപ്പാതിയിലെ ഗുരുവായൂര്‍ യാത്രയും ആ ട്രങ്ക് കോളും രാജീവ് ചന്ദ്രശേഖറിനെ സംരംഭകന്‍ ആക്കിയ കഥ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2024, 08:30 pm IST
in Kerala

തിരുവനന്തപുരം: ഒരിടവപ്പാതി കാലത്തെ കോരിച്ചൊരിയുന്ന മഴക്കാലത്ത് ഗുരുവായൂരിലെ ഒരു ഹോട്ടലില്‍ നിന്നുള്ള അനുഭവത്തില്‍ നിന്നാണ് ഇന്ത്യന്‍ ടെലികോം മേഖലയിലെ ആദ്യ കമ്പനിയായ ബിപിഎല്‍ മൊബൈല്‍ എന്ന ആശയം രാജീവ് ചന്ദ്രശേഖറിന് ലഭിക്കുന്നത്. മുന്‍ അംബാസ്സഡര്‍ ടി. പി. ശ്രീനിവാസന്‍ എഴുതിയ രാജീവ് ചന്ദ്രശേഖര്‍ ഒരു വിജയഗാഥ എന്ന പുസ്തകത്തിലാണ് രാജീവ് ചന്ദ്രശേഖര്‍ ആ കൗതുക കഥ പറയുന്നത്. 1991 ആണ് കാലം. അമേരിക്കയിലെ ഇന്റല്‍ കമ്പനിയില്‍ ചിപ്പ് ഡിസൈനിങ് പൂര്‍ത്തിയാക്കി മൂന്ന് മാസക്കാലത്തേക്ക് അവധിയെടുത്തു നാട്ടിലേക്ക് രാജീവ് ചന്ദ്രശേഖര്‍ മടങ്ങി സമയം. അമേരിക്കയില്‍ വെച്ച് കണ്ടുമുട്ടിയ അഞ്ചുവിനെ വിവാഹം കഴിക്കുന്നതിനായിരുന്നു ആ യാത്ര. ഇന്ത്യന്‍ ടെലിവിഷന്‍ രംഗത്ത് വിപ്ലവം കുറിച്ച തലശ്ശേരി സ്വദേശി കെ പി ജി നമ്പ്യാരുടെ മകള്‍ ആണ് അഞ്ചു. അമേരിക്കയിലെ പഠനകാലത്താണ് ഇരുവരും പരിചയത്തിലാകുന്നത്.

വിവാഹത്തിനായി നാട്ടിലെത്തിയ ആദ്യ നാളുകളില്‍ അച്ഛന്റെ ആഗ്രഹപ്രകാരം അദ്ദേഹത്തിന്റെ ശിഷ്യനായിരുന്ന കോണ്‍ഗ്രസ് നേതാവ് രാജേഷ് പൈലറ്റിനെ കാണാന്‍ അച്ഛനൊപ്പം രാജീവും ഡല്‍ഹിയിലേക്ക് വന്നു. ഈ കൂടിക്കാഴ്ചയിലാണ് രാജേഷ് പൈലറ്റ് ഇന്ത്യന്‍ ടെലികോം രംഗത്ത് വരാന്‍ പോകുന്ന മാറ്റത്തിനെക്കുറിച്ചും അതിന്റെ അവസരങ്ങളെക്കുറിച്ചും രാജീവ് ചന്ദ്രശേഖറിനോട് പറയുന്നത്. രാജേഷ് പൈലറ്റ് രാജീവിനെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തു. താരതമ്യേന നല്ല ഒരു ജോലിയും ഗ്രീന്‍ കാര്‍ഡുമൊക്കെ കിട്ടിയ ഒരു ചെറുപ്പകാരനോടാണ് അന്ന് അതെല്ലാം ഉപേക്ഷിച്ചു ഇന്ത്യയിലേക്ക് വരാനും രാജ്യത്തിനായി എന്തെങ്കിലും ചെയ്യാനും സ്വാഗതം ചെയ്യുന്നത്. രാജീവ് രാജേഷ് പൈലറ്റിനെ സശ്രദ്ധം കേട്ടു. തിരികെ മടങ്ങി, അഞ്ചുവിനെ ജീവിതസഖിയാക്കി. ഉടന്‍ അമേരിക്കയിലേക്ക് തിരിച്ചു പോകുന്നതിനും ഗ്രീന്‍ കാര്‍ഡ് പുതുക്കുന്നതിനും ശ്രമങ്ങള്‍ തുടങ്ങി. ഇതിനിടയില്‍ ദമ്പതികള്‍ പ്രിയ ഭഗവാന്‍ ഗുരുവായൂരപ്പനെ കാണുന്നതിന് ഗുരുവായൂരിലെത്തി. അക്കാലം ഒരു ഇടവപ്പാതിക്കാലമായിരുന്നു. പതിവിലും ശൗര്യം കാണിച്ച മഴക്കാലം. രാജീവ് ചന്ദ്രശേഖറിന് ഗ്രീന്‍ കാര്‍ഡ് പുതുക്കുന്നതിന് അമേരിക്കന്‍ എംബസിയിലേക്ക് ആ ദിവസം വിളിക്കേണ്ടതുണ്ടായിരുന്നു. പുറത്തു മഴ അതിന്റെ താണ്ഡവനൃത്തമാടുന്നു. അന്നേ ദിവസം ഗ്രീന്‍ കാര്‍ഡ് അപേക്ഷ പുതുക്കാനായില്ലെങ്കില്‍ മടക്കയാത്രയും മറ്റു കാര്യങ്ങളും വൈകും. രാജീവിന്റെ ശ്രമം ആ പെരുമഴയത്ത് നടക്കാതെ പോയി..

ഇന്ത്യയില്‍ നിന്നും ധാരാളം പേര്‍ ഗള്‍ഫ് നാടുകളിലേക്ക് ജോലിക്കായി പോയ ഒരു നാടായിരുന്നു കേരളം. അവിടെ ടെലിഫോണ്‍ വിളിക്കാന്‍ പരിമിതമായ സംവിധാനത്തേക്കുറിച്ചുള്ള ചിന്ത രാജീവ് ചന്ദ്രശേഖര്‍ തന്റെ സ്വനുഭവത്തിലൂടെ അറിഞ്ഞു. ആ നിമിഷം അദ്ദേഹം രാജേഷ് പൈലറ്റിന്റെ വാക്കുകള്‍ ഓര്‍ത്തു. സാങ്കേതികയുടെ അപര്യാപതത കൊണ്ട് മുന്നോട്ട് പോകാനാകാതെ കിതച്ചുനില്‍ക്കുന്ന ടെലികോം മേഖലയ്‌ക്ക് എന്തെങ്കിലും തനിക്ക് ചെയ്യാന്‍ കഴിയുമോ എന്ന ചിന്ത രാജീവിന്റെ മനസ്സിലേക്ക് വന്നു. കാത്തിരുന്ന് കിട്ടാതെ പോയ ട്രങ്ക് കോളിന് ശേഷം മഴപെയ്തു തോര്‍ന്ന ആ നിമിഷം രാജീവ് ഒരു തീരുമാനമെടുത്തു. ഇനി ഒരു മടക്കയാത്ര ഇല്ല. രാജ്യത്തിന് തന്റെ സേവനം ആവശ്യമാണ്.

ആ ഇടവപ്പാതിയില്‍ ഗുരുവായൂരില്‍ നിന്ന് വിളിക്കാന്‍ ശ്രമിച്ച ആ ട്രങ്ക് കോള്‍ ഇന്ത്യന്‍ വാര്‍ത്താവിനിമയരംഗത്തിന്റെ മാറ്റത്തിന് നാന്ദി കുറിയ്‌ക്കുന്നതായിരുന്നു. രാജീവ് ചന്ദ്രശേഖര്‍ എന്ന സംരംഭകന്‍ പിറവികൊള്ളുന്നതും അന്നായിരുന്നു.

Tags: Guruvayurrajeev chadrasekharModiyude Guaranteetrunk callan entrepreneur
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഭാഗവതപ്രഭാഷകന്‍ ഉദിത് ചൈതന്യയ്ക്കൊപ്പം ഗുരുവായൂര്‍ ക്ഷേത്രം പ്രദക്ഷിണം ചെയ്യുന്ന മൈഥിലി താക്കൂര്‍ (ഇടത്ത്) മൈഥിലി താക്കൂര്‍ ഗുരുവായൂര്‍ ഭജന്‍ പാടുന്നു (വലത്ത്)
Kerala

കേള്‍ക്കാം മൈഥിലി താക്കൂറിന്റെ ഗൂരുവായൂരിലെ ഭജന…ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഈ ബീഹാര്‍ എംഎല്‍എയെ ബിജെപിയിലേക്ക് ആകര്‍ഷിച്ചത് മോദി

Kerala

‘പ്രവേശനാനുമതിക്കായി യേശുദാസ് സമീപിച്ചിട്ടില്ല, അവരുടെ മതം അനുസരിച്ച് അത്തരം ഒരു ദര്‍ശനത്തിന് മുതിരില്ല’ ; ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട്

Kerala

ഗുരുവായൂര്‍ നഗരസഭയില്‍ അള്ളാഹുവിന്റെ പേരില്‍ സത്യപ്രതിജ്ഞ: ലീഗ് കൗണ്‍സിലര്‍മാരെ അയോഗ്യരാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

News

ഗുരുവായൂർ ഏകാദശി ഇന്ന്, ചരിത്രവും ചടങ്ങുകളും ഇങ്ങനെയൊക്കെയാണ്; അറിയേണ്ടതെല്ലാം ഇവിടെ വായിക്കാം

Kerala

സ്കൂട്ടറിലെത്തും, രാത്രി യാത്ര ചെയ്യുന്ന സ്ത്രീകളെ ശല്യം ചെയ്യും; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.