അഗർത്തല: കോൺഗ്രസ് കമ്മ്യൂണിസ്റ്റ് ഭരണകാലത്ത് ഗോത്രവർഗ വിഭാഗത്തിൽ നിന്നും യുവതി-യുവാക്കൾ രാഷ്ട്രപതി ചുമതല വഹിച്ചിട്ടില്ലെന്ന് അമിത് ഷാ. കോൺഗ്രസ്-കമ്മ്യൂണിസ്റ്റ് പാർട്ടികൾ വർഷങ്ങളോളം രാജ്യം ഭരിച്ചു. എന്നാൽ ഗോത്ര വർഗത്തിൽ നിന്നും യുവാവോ യുവതിയോ രാഷ്ട്രപതി ചുമതലയിലെത്തിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യം ലഭിച്ച് 75 വർഷങ്ങൾക്ക് ശേഷമാണ് ഈ വിഭാഗത്തിൽ നിന്നും രാജ്യത്തിന്റെ നേതൃസ്ഥാനത്തേക്ക് ആളുകളെത്തിയത്. ഗോത്ര വിഭാഗത്തിലുൾപ്പെട്ട ജനതയെ പ്രധാനമന്ത്രി നരേന്ദ്രമോദി ആദരിച്ചു. അഗർത്തലയിലെ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അമിത് ഷാ ഇക്കാര്യം പരാമർശിച്ചത്.
അഗർത്തലയിലെ മഹാരാജ ബിർ ബിക്രം വിമാനത്താവളവുമായി ബന്ധപ്പെട്ടും അമിത് ഷാ രൂക്ഷവിമർശനം നടത്തി. മഹാരാജ ബിർ ബിക്രം മാണിക്യ കിഷോറിന്റെ സംഭവാനകൾക്ക് വേണ്ടത്ര ആദരവ് നൽകാത്ത കമ്മ്യൂണിസ്റ്റ് പാർട്ടിക്കെതിരെയാണ് അമിത് ഷാ ആഞ്ഞടിച്ചത്. അദ്ദേഹത്തിന്റെ സംഭാവനകൾ മറക്കാൻ മാത്രമാണ് കമ്മ്യൂണിസ്റ്റുകാർ ശ്രമിച്ചത്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദി മഹാരാജ ബിർ ബിക്രം വിമാനത്താവളത്തിന് തുടക്കം കുറിക്കുകയും അദ്ദേഹത്തിന്റെ പ്രതിമ അനാച്ഛാദനം ചെയ്യുകയും ചെയ്തു.
പത്മ പുരസ്കാര ജേതാക്കളുടെ പട്ടികയിലും ഗോത്രവിഭാഗങ്ങളെ പ്രധാനമന്ത്രി ഉൾപ്പെടുത്തിയിരുന്നു. ത്രിപുരയിലെ വനവാസി ജനതയെ ആദരിക്കുന്നതിനായി സത്യറാം റിയാങിനും ബേനി ചന്ദ്ര ജമാതിയയ്ക്കും പത്മ പുരസ്കാരം നൽകി. ഈ കാര്യങ്ങളിൽ നിന്നും ബിജെപി സർക്കാർ ഗോത്ര വിഭാഗങ്ങളിലുള്ളവർക്ക് നൽകിയ പിന്തുണ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
ഗോത്രവർഗ്ഗത്തിലുള്ളവർക്ക് ലഭിക്കേണ്ട ആദരവും സുരക്ഷയും സാമൂഹിക വികസനവും വർദ്ധിപ്പിക്കുന്നതിനായി രാജ്യത്തുടനീളമുള്ള വികസന പദ്ധതികളിൽ ഇവരെ ഒപ്പം ചേർക്കുകയും ചെയ്തു. 2014-ന് മുമ്പ് ഗോത്ര കാര്യ മന്ത്രാലയത്തിന് ലഭിച്ചിരുന്ന ബജറ്റ് 24,000 കോടിയായിരുന്നു. എന്നാൽ ഇന്ന് 1,25,00 കോടിയായി ഉയർന്നെന്ന് അമിത്ഷാ ചൂണ്ടിക്കാട്ടി.
കമ്മ്യൂണിസ്റ്റുകാർ യുവാക്കളിലേക്ക് തോക്ക് കൈമാറിയപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി അവരെ മുഖ്യധാരയിലേക്ക് എത്തിക്കുകയും ലാപ്ടോപ്പ്, തൊഴിലവസരങ്ങൾ ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങളിൽ ഉൾക്കൊള്ളിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: