ന്യൂഡൽഹി: നവരാത്രിയുടെ ഏഴാം ദിനമായ ഇന്നലെ ഡൽഹി ഛത്തർപൂരിലെ ശ്രീ ആദ്യ കാത്യായനി ശക്തിപീഠ ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്ക്. വിവിധ പൂജകൾക്ക് ശേഷം രാവിലെ ക്ഷേത്രത്തിൽ ആരതി നടത്തി. നവരാത്രിയുടെ ഏഴാം ദിനത്തിൽ ദുർഗ്ഗാദേവിയുടെ ഉഗ്രസ്വരൂപമായ ‘മാ കാളരാത്രി’യെയാണ് ആരാധിക്കുന്നത്.
പിശാചുക്കൾ, ദുരാത്മാക്കൾ, മറ്റ് ദോഷകരമായ ശക്തികൾ എന്നിവയെ ഇല്ലാതാക്കുന്നതിനാണ് ദേവിയെ ഭജിക്കുന്നത്. കൂടാതെ അന്ധകാരം അകറ്റി ഭക്തരിൽ വെളിച്ചം പകരാനും ദേവി അനുഗ്രഹിക്കുന്നുവെന്നാണ് വിശ്വാസം. സപ്തമി തിഥിയിലാണ് ആചാരാനുഷ്ഠാനങ്ങൾ നടത്തുന്നത്.
ഒമ്പത് ദിനങ്ങൾ നടത്തുന്ന നവരാത്രി ആഘോഷം ഏപ്രിൽ ഒമ്പതിനാണ് ആരംഭിച്ചത്. ഏപ്രിൽ 17-ന് നവരാത്രി ആഘോഷം സമാപിക്കും. ഈ ദിനങ്ങളിൽ ദുർഗ്ഗാ ദേവിയുടെ ഒമ്പത് ഭാവങ്ങളെയാണ് പ്രധാനമായും ആരാധിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: