ടൊറന്റോ: ലോക ചെസ് വിദഗ്ധരെ അത്ഭുതപ്പെടുത്തുകയാണ് 17ഉം 18ഉം വയസ്സ് മാത്രം പ്രായമുള്ള ഗുകേഷും പ്രജ്ഞാനന്ദയും. ലോകചാമ്പ്യനെ നേരിടാനുള്ള ജേതാവിനെ കണ്ടെത്താനുള്ള കാന്‍ഡിഡേറ്റ്സ് ചെസില്‍ പത്താം റൗണ്ട് പിന്നിട്ടിട്ടും ഒന്നും രണ്ടും സ്ഥാനങ്ങള്‍ മറ്റുള്ളവര്‍ക്ക് വിട്ടുകൊടുക്കാതെ നിലനിര്‍ത്തുകയാണ് ഗുകേഷും പ്രജ്ഞാനന്ദയും. പത്താം റൗണ്ടില്‍ ഗുകേഷ് സമനിലയില്‍ കുരുക്കിയത് റഷ്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ഇയാന്‍ നെപോമ് നെഷിയെയാണ്. ഗുകേഷും ഇയാന്‍ നെപോമ്നെഷിയും ഇപ്പോള്‍ ആറ് പോയിന്റ് വീതം നേടി ഒന്നാം സ്ഥാനത്തുണ്ട്.
പ്രജ്ഞാനന്ദ ഇന്ത്യന്‍ താരം വിദിത് ഗുജറാത്തിയുമായി പത്താം റൗണ്ടില്‍ സമനിലയില്‍ പിരിഞ്ഞു. അപകടകാരികളായ യുഎസ് ഗ്രാന്‍ഡ് മാസ്റ്റര്‍മാരായ ഫാബിയാനോ കരുവാനയും ഹികാരു നകാമുറയും വിജയിച്ചത് ശ്രദ്ധിക്കേണ്ടതുണ്ട്. പരിചയസമ്പന്നരായ ഇവര്‍ കപ്പടിക്കുമെന്നാണ് അഞ്ച് വട്ടം ലോകചാമ്പ്യനായ ഇപ്പോള്‍ മത്സരിക്കാതെ മാറിനില്‍ക്കുന്ന നെതര്‍ലാന്റ്സിന്റെ മാഗ്നസ് കാള്സന് പ്രവചിക്കുന്നത്. ഫാബിയാനോ കരുവാനയെ പത്താം റൗണ്ടില്‍ തോല്പിച്ചത് അപകടകാരിയായ ഫ്രഞ്ച് താരം അലിറെസ ഫിറൂജ്സയെയാണ്. കാന്‍ഡിഡേറ്റ്സില്‍ ഗുകേഷിനെ തോല്പിച്ച് ഞെട്ടിച്ച താരമാണ് അലിറെസ ഫിറൂജ്സ.അതുപോലെ ഹികാരു നകാമുറ അസര്‍ ബൈജാന്റെ നിജാത് അബസൊവിനെയാണ് പത്താം റൗണ്ടില്‍ തോല്പിച്ചത്. ഇതോടെ പ്രജ്ഞാനന്ദ, ഫാബിയാനോ കരുവാന, ഹികാരു നകാമുറ എന്നിവര്‍ അഞ്ചര പോയിന്റുകളോടെ രണ്ടാം സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുകയാണ്.
ഇനിയാണ് കാന്‍ഡിഡേറ്റ്സ് ചെസ് പൊടിപാറാന്‍ പോകുന്നത്. രക്തച്ചൊരിച്ചില്‍ നടത്തിയാല്‍ മാത്രം വിജയം. വിജയം നേടിയാല്‍ മാത്രം സ്ഥാനം എന്നതാണ് സ്ഥിതി. നിര്‍ണ്ണായകമായ നാല് റൗണ്ടുകള്‍ കൂടി ഇനി കാന്‍ഡിഡേറ്റ്സില്‍ ബാക്കിയുണ്ട്. ആരാണ് 2023ലെ ലോകചാമ്പ്യനായ ചൈനയുടെ ഡിങ് ലിറനുമായി 2024ലെ ലോകകിരീടത്തിനായി പൊരുതുക? ഇപ്പോള്‍ ഈ അഞ്ചുകളിക്കാര്ക്കും-ഗുകേഷ്, ഇയാന്‍ നെപോമ് നെഷി, പ്രജ്ഞാനന്ദ, ഹികാരു നകാമുറ, ഫാബിയാനോ കരുവാന- തുല്യ സാധ്യതകളുണ്ട്. കളിക്കാര്‍ എല്ലാം അതീവ സമ്മര്‍ദ്ദത്തിലാണ്. ഈ സമ്മര്‍ദ്ദത്തെ അതിജീവിച്ച് പ്രജ്ഞാനന്ദയും ഗുകേഷും ഒന്നും രണ്ടും സ്ഥാനങ്ങള്‍ 14ാം റൗണ്ട് വരെയും നിലനിര്‍ത്തിയാല്‍ നാളെ ലോകചെസിനെ കീഴടക്കുന്ന അത്ഭുതപ്രതിഭകളായി ഇവര്‍ മാറും എന്നതില്‍ സംശയമില്ല.
കാന്‍ഡിഡേറ്റ്സ് ചെസില്‍ ആറാം റൗണ്ട് മുതല്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ വിട്ടുകൊടുക്കാതെ നിലനിര്‍ത്തുക എന്നത് ഗുകേഷിനെയും പ്രജ്ഞാനന്ദയെയും സംബന്ധിച്ചിടത്തോളം ചെറിയ കാര്യമല്ല. കാരണം ഇവര്‍ ഇതാദ്യമായാണ് ലോകത്തിലെ ഏറ്റവും സുപ്രധാനമായ ഗ്രാന്റ് മാസ്റ്റര്‍മാരുടെ ചെസ് പോരാട്ടമായ കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്റില്‍ കളിക്കുന്നത്. യാതൊരു മുന്‍പരിചയമില്ലെങ്കിലും പരിചയസമ്പന്നരെപ്പോലെയാണ് ഇരുവരും കളിക്കുന്നത്. ജയിക്കേണ്ടത് മാത്രം ജയിക്കുക, പരമാവധി സമനില പിടിക്കുക. തോല്‍ക്കാതിരിക്കുക.- ഈ തന്ത്രമാണ് ഗുകേഷും പ്രജ്ഞാനന്ദയും പയറ്റുന്നത്. അതുകൊണ്ടാണ് ജയത്തിന്റെ വക്കില്‍ എത്തിയിട്ടും ഇയാന്‍ നെപോമ് നെഷിയുമായുള്ള മത്സരത്തില്‍ പ്രജ്ഞാനന്ദ ഒടുവില്‍ സമനിലയ്ക്ക് സമ്മതിച്ചത്. വെറുതെ റിസ്കെടുത്ത് പൊല്ലാപ്പാക്കേണ്ടല്ലോ എന്ന മുന്‍ കരുതല്‍. അതേ സമയം ആറ് മണിക്കൂര്‍ പൊരുതിയാണ് ഗുകേഷ് അസര്ബൈജാന് താരം നിജാത് അബസൊവിനെ മുട്ടുകുത്തിച്ച് ജയം വരുതിയിലാക്കിയത്. ഇത് ഉറപ്പായി ജയിക്കും എന്ന് തോന്നുന്ന മത്സരത്തെ കൈപ്പിടിയിലൊതുക്കുക എന്ന തന്ത്രമാണ്.
മാത്രമല്ല, ഗുകേഷും പ്രജ്ഞാനന്ദയും തമിഴ്നാട്ടില്‍ നിന്നുള്ള സാധാരണ ചെസ് കളിക്കാരല്ല. ഇപ്പോള്‍ കോര്‍പറേറ്റുകളുടെ താങ്ങും തണലുമുള്ള പ്രൊഫഷണല്‍ താരങ്ങളാണ്. ഇവരുടെ താമസം, വിമാനയാത്രച്ചെലവ്, പരിശീലനച്ചെലവ് ഇതെല്ലാം വഹിക്കാന്‍ വമ്പന്‍ കമ്പനികള്‍ ഉണ്ട്. ഗുകേഷിനെ അഞ്ച് വര്‍ഷത്തേക്ക് സ്പോണ്സര് ചെയ്തിരിക്കുന്നത് ഇന്‍വെസ്റ്റ് മെന്റ് സ്ഥാപനമായ വെസ്റ്റ് ബ്രിഡ്ജ് കാപിറ്റല്‍ ആണ്. പ്രജ്ഞാനന്ദയെ സ്പോണ്സര് ചെയ്തിരിക്കുന്നത് അദാനി ഗ്രൂപ്പാണ്.
ഹംപി തളച്ചത് കുതിരയായ് പായുന്ന ചൈനീസ് താരത്തെ
വനിതകളില്‍ പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലിക്ക് വിജയം
വനിതാ ചെസ്സില്‍ പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി ബള്‍ഗേറിയന്‍ താരം സലിമോവയ്ക്കെതിരെ ജയം നേടി. അതുപോലെ ഒന്നാം സ്ഥാനത്ത് നിന്നിരുന്ന ചൈനയുടെ ടാന്‍ സോംഗിയെ സമനിലയില്‍ കുരുക്കിയതുവഴി ഇന്ത്യയുടെ കൊനേരു ഹംപി നാലരപോയിന്റോടെ മൂന്നാം സ്ഥാനത്തുണ്ട്. വൈശാലി രണ്ട് തോല്‍വി ഏറ്റുവാങ്ങിയതിനാല്‍ എട്ടാം സ്ഥാനത്താണ്.
കളിക്കിടയില്‍ ഒരു പരാതി
ഇതിനിടെ ഗെയിമിനിടയില്‍ ചീഫ് ആര്‍ബിട്രേറ്റര്‍ അനാവശ്യമായി ഇടപെട്ടെന്ന പരാതിയുമായി അസര്ബൈജാന് താരം അലിറെസ ഫിറൂസ്ജ രംഗത്തെത്തിയതും കൗതുകമായി. മാനസികസമ്മര്‍ദ്ദം തണുപ്പിക്കാന്‍ എഴുന്നേറ്റ് നടക്കുന്ന പതിവ് പല താരങ്ങള്‍ക്കും ഉണ്ട്. താന്‍ നടക്കുമ്പോള്‍ ഷൂസിന്റെ ശബ്ദം കാരണം എതിരാളിക്ക് അസ്വസ്ഥതയുണ്ടെന്ന് അലിറെസ ഫിറൂസ്ജയോട് കളിക്കിടയില്‍ ചീഫ് ആര്‍ബിട്രേറ്റര്‍ മാര്ഗെറ്റിസ് പറഞ്ഞു എന്നതാണ് പരാതി. അലിറെസയും റഷ്യയുടെ ഇയാന്‍ നെപോമ് നെഷിയും തമ്മുല് നടന്ന ഒമ്പതാം റൗണ്ടില്‍ നടന്ന മത്സരത്തിലായിരുന്നു ഈ പരാതി. പത്താം റൗണ്ടിലും ചീഫ് ആര്ബിട്രര്ക്കെതിരെ അലിറെസ റിറൂസ്ജ പരാതി പറഞ്ഞത് കാന്‍ഡിഡേറ്റ്സ് സംഘാടകരില്‍ വലിയ അസ്വസ്ഥതയുണ്ടാക്കിയിട്ടുണ്ട്. കാന്‍ഡിഡേറ്റ്സില്‍ രണ്ടാം റാങ്ക് താരമായ ഫാബിയാനോ കരുവാനയെ പത്താം റൗണ്ടില്‍ തോല്പിച്ചത് അപകടകാരിയായ ഫ്രഞ്ച് താരം അലിറെസ ഫിറൂജ്സയെയാണ്. കാന്‍ഡിഡേറ്റ്സില്‍ ഗുകേഷിനെ തോല്പിച്ച് ഞെട്ടിച്ച താരമാണ് അലിറെസ ഫിറൂജ്സ. അതുകൊണ്ട് അലിറെസ ഫിറൂസ് ജയുടെ പരാതി മുഖവലിയ്ക്കെടുത്തേ മതിയാവൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: