ബംഗളുരു : ഐപിഎല്ലില്‍ ബാറ്റിംഗ് വിരുന്നൊരുക്കി സണ്‍റൈസേഴ്‌സ് ഹൈദ്രാബാദ്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ 3 വിക്കറ്റ് നഷ്ടത്തില്‍ 287 റണ്‍സാണ് നേടിയത്. ഐ പി എല്ലിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്.
ട്രാവിസ് ഹെഡിന്റെ സെഞ്ച്വറിക്കൊപ്പം ഹെയിന്റിച്ച് ക്ലാസ്സന്‍ അര്‍ദ്ധ സെഞ്ച്വറിയുമായി തിളങ്ങിയപ്പോള്‍ നാലാം വിക്കറ്റില്‍ 56 റണ്‍സ് നേടിയ സമദ് – മാര്‍ക്രം കൂട്ടുകെട്ട് സണ്‍റൈസേഴ്‌സിനെ പടുകൂറ്റന്‍ സ്‌കോറിലേക്ക് എത്തിച്ചു. ഇവര്‍ തന്നെ ഈ സീസണില്‍ നേടിയ 277 റണ്‍സെന്ന റെക്കോഡ് ആണ് പഴങ്കഥയായത്.
ഓപ്പണര്‍മാര്‍ 8.1 ഓവറില്‍ 108 റണ്‍സാണ് നേടിയത്. അഭിഷേക് ശര്‍മ്മ 22 പന്തില്‍ 34 റണ്‍സ് നേടി പുറത്തായി. വെടിക്കെട്ട് ബാറ്റിംഗുമായി ട്രാവിസ് ഹെഡ് 41 പന്തില്‍ നിന്ന് 102 റണ്‍സ് നേടി പുറത്തായി.
31 പന്തില്‍ 67റണ്‍സുമായി ഹെയിന്റിച്ച് ക്ലാസ്സനും കളം നിറഞ്ഞപ്പോള്‍ സണ്‍റൈസേഴ്‌സ് സ്‌കോര്‍ 231 റണ്‍സിലേക്ക് കുതിച്ചു. ലോക്കി ഫെര്‍ഗൂസണ്‍ ആണ് ക്ലാസ്സനെ പുറത്താക്കിയത്. ട്രാവിസ് ഹെഡ് 8 സിക്‌സും ക്ലാസ്സന്‍ 5 സിക്‌സുമാണ് അടിച്ചത്.
എയ്ഡന്‍ മാര്‍ക്രത്തിന് കൂട്ടായി അബ്ദുള്‍ സമദും തകര്‍പ്പന്‍ ബാറ്റിംഗ് നടത്തി. റീസ് ടോപ്ലി എറിഞ്ഞ 19ാം ഓവറില്‍ സമദ് രണ്ട് സിക്‌സും മൂന്ന് ഫോറും നേടി.ഈ ഓവറില്‍ നിന്ന് 25 റണ്‍സാണ് അടിച്ചെടുത്തത്. അവസാന ഓവറില്‍ മാര്‍ക്രം ഒരു ബൗണ്ടറിയും സിക്‌സും നേടിയപ്പോള്‍ അടുത്ത പന്തില്‍ വന്ന സിംഗിള്‍ ഐപിഎല്ലിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറെന്ന തങ്ങളുടെ റെക്കോര്‍ഡ് മറികടക്കുവാന്‍ സണ്‍റൈസേഴ്‌സിന് സാധിച്ചു. സമദ് ഒരു സിക്‌സ് കൂടി നേടിയപ്പോള്‍ ഓവറില്‍ നിന്ന് വന്ന 21 റണ്‍സ് സണ്‍റൈസേഴ്‌സിനെ 287 റണ്‍സിലെത്തിച്ചു.
സമദ് പത്ത് പന്തില്‍ 37 റണ്‍സെടുത്തപ്പോള്‍ മാര്‍ക്രം 17 പന്തില്‍ 32 റണ്‍സ് നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: