Categories: Cricket

ബംഗ്ലാദേശിനെതിരായ ഇന്ത്യന്‍ വനിതാ ടീമില്‍ രണ്ട് മലയാളികളും

കഴിഞ്ഞ രണ്ട് ഡബ്ലിയു പിഎല്‍ സീസണുകളിലെ പ്രകടനമാണ് ആശയ്ക്ക് സഹായകമായത്

Published by

ധാക്ക : ബംഗ്ലാദേശിനെതിരായ ഇന്ത്യന്‍ വനിതാ ടീമില്‍ രണ്ട് മലയാളി താരങ്ങളെയും ഉള്‍പ്പെടുത്തി കേരള മുന്‍ ക്യാപ്റ്റന്‍ സജന സജീവനും പോണ്ടിച്ചേരി ക്യാപ്റ്റന്‍ മലയാളി താരം ആശ ശോഭനയുമാണ് 16 അംഗ ടീമില്‍ ഉള്‍പ്പെടുന്നത്.

ആദ്യമായാണ് ഇരുവര്‍ക്കും ദേശീയ ടീമില്‍ അവസരം കിട്ടുന്നത്. അഞ്ച് മത്സര പരമ്പര ഈ മാസം 28ന് ആരംഭിക്കും.

കഴിഞ്ഞ രണ്ട് ഡബ്ലിയു പിഎല്‍ സീസണുകളിലെ പ്രകടനമാണ് ആശയ്‌ക്ക് സഹായകമായത്. ഈ സീസണില്‍ മുംബയ്‌ക്കായി നടത്തിയ തകര്‍പ്പന്‍ പ്രകടനങ്ങളാണ് സജനയ്‌ക്ക് ഗുണമായത്. കേരളത്തിന്റെ മുന്‍ ക്യാപ്റ്റനായിരുന്ന ആശ നിലവില്‍ പോണ്ടിച്ചേരി ടീമിലാണ്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ താരമായ ആശ ഇക്കുറി ടീമിനെ കിരീടത്തിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ താന്‍ നേരിട്ട ആദ്യ പന്തില്‍, ഇന്നിംഗ്‌സിലെ അവസാന പന്തില്‍ സിക്‌സര്‍ നേടി വിജയിപ്പിച്ചതോടെ ശ്രദ്ധ നേടിയ സജന ആഭ്യന്തര ക്രിക്കറ്റില്‍ തുടരെ മികച്ച പ്രകടനം നടത്തുന്ന താരമാണ്. ഓള്‍റൗണ്ടറാണ് സജന.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക