കുടുംബ വിസ സ്പോണ്സര് ചെയ്യുന്നതിനുള്ള കുറഞ്ഞ വരുമാന പരിധി 55 ശതമാനം വര്‍ദ്ധിപ്പിച്ചു കൊണ്ടുള്ള ബ്രിട്ടന്റെ ചട്ട ഭേദഗതി പ്രാബല്യത്തില്‍ വന്നു. കുറഞ്ഞത് 19.34 ലക്ഷം രൂപ വാര്‍ഷികവരുമാനം വേണ്ടിയിരുന്നത് 30.16 ലക്ഷം രൂപയായി വര്‍ധിപ്പിക്കുകയായിരുന്നു. അടുത്തവര്‍ഷം ആദ്യം ഇത് 40.26 ലക്ഷം രൂപയായി വര്‍ദ്ധിപ്പിക്കുമെന്നാണ് അറിയുന്നത്. യു.കെ ലക്ഷ്യമിടുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഈ തീരുമാനം വലിയ തിരിച്ചടിയാണ്.
ബ്രിട്ടനില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കുടിയേറ്റം അവിടെ ഒരു പ്രധാന ചര്‍ച്ചാവിഷയമാണ്. പ്രത്യേകിച്ച് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് തിരിച്ചെടി നേരിടും എന്ന സര്‍വേ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ . തദ്ദേശിയര്‍ കുടിയേറ്റത്തിന് എതിരാണ്. ഇവരുടെ പ്രീതി പിടിച്ചുപറ്റാനാണ് ഋഷി സുനകിന്റെ പുതിയ നിയന്ത്രണങ്ങളെന്ന് വിലയിരുത്തുന്നു. എന്നാല്‍ ബ്രിട്ടനിലെത്തുന്നവര്‍ക്ക് കുടിയേറ്റം ഭാരമാകാതിരിക്കാനാണ് വരുമാനപരിധി വര്‍ധിപ്പിച്ചതെന്നാണ് സുനകിന്റെ വാദം. കുടിയേറ്റം പരിധി കവിഞ്ഞുവെന്ന വിലയിരുത്തലിലാണ് ഇമിഗ്രേഷന്‍ സംവിധാനമാകെ പരിഷ്കരിക്കാനുള്ള നീക്കത്തിനു പിന്നില്‍. ശരാശരി 7 ലക്ഷത്തോളം ആളുകളാണ് പ്രതിവര്‍ഷം ബ്രിട്ടനില്‍ കുടിയറുന്നത് . ഇത് പകുതിയായി കുറയ്ക്കുക എന്നതാണ് സര്‍ക്കാരിന്റെ നയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: