സിയോൾ : ഈ വർഷം ആദ്യ പാദത്തിൽ ആപ്പിളിന്റെ സ്മാർട്ട്‌ഫോൺ കയറ്റുമതി 10 ശതമാനം കുറഞ്ഞതായി റിപ്പോർട്ട്. ഗവേഷണ സ്ഥാപനമായ ഐഡിസിയുടെ ഡാറ്റ അനുസരിച്ചാണ് പുതിയ റിപ്പോർട്ട് ഞായറാഴ്ച പുറത്ത് വന്നത്.
ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് ആൻഡ്രോയിഡ് സ്‌മാർട്ട്‌ഫോൺ നിർമ്മാതാക്കളുടെ മത്സരമാണ് ഐഫോണിനെ കുഴക്കിയത്. ആഗോള സ്മാർട്ട്‌ഫോൺ കയറ്റുമതി ജനുവരി-മാർച്ച് കാലയളവിൽ 7.8 ശതമാനം വർധിച്ച് 289.4 ദശലക്ഷം യൂണിറ്റിലെത്തിയതായും റിപ്പോർട്ടിലുണ്ട്.
ഡിസംബർ പാദത്തിൽ ലോകത്തെ നമ്പർ വൺ ഫോൺ നിർമ്മാതാക്കളായി സാംസങ്ങിനെ പിന്തള്ളി ഐഫോൺ നടത്തിയ മികച്ച പ്രകടനത്തിന് ശേഷമാണ് വീണ്ടും ഐഫോൺ നിർമ്മാതാക്കളുടെ കുത്തനെയുള്ള വിൽപ്പന ഇടിവ് സംഭവിച്ചിരിക്കുന്നത്. ഹുവായ് പോലുള്ള ചൈനീസ് ബ്രാൻഡുകൾ വിപണി വിഹിതം നേടിയതിനാൽ 17.3 ശതമാനം വിപണി വിഹിതവുമായി ഇത് രണ്ടാം സ്ഥാനത്തേക്ക് തിരിച്ചെത്തി.
ആദ്യ പാദത്തിൽ 14.1 ശതമാനം വിപണി വിഹിതവുമായി ചൈനയിലെ മുൻനിര സ്‌മാർട്ട്‌ഫോൺ നിർമ്മാതാക്കളിലൊരാളായ ഷവോമി മൂന്നാം സ്ഥാനത്താണ്. ദക്ഷിണ കൊറിയയുടെ സാംസങ്, അതിന്റെ ഏറ്റവും പുതിയ മുൻനിര സ്മാർട്ട്‌ഫോൺ ലൈനപ്പ് – ഗാലക്‌സി എസ് 24 സീരീസ് ഈ വർഷത്തിന്റെ തുടക്കത്തിലാണ് അവതരിപ്പിച്ചത്. ഈ കാലയളവിൽ 60 ദശലക്ഷത്തിലധികം ഫോണുകൾ കയറ്റുമതി ചെയ്തു.
ഗ്യാലക്‌സി എസ് 24 സ്‌മാർട്ട്‌ഫോണുകളുടെ ആഗോള വിൽപ്പന കഴിഞ്ഞ വർഷത്തെ ഗാലക്‌സി എസ് 23 സീരീസുമായി താരതമ്യപ്പെടുത്തുമ്പോൾ 8 ശതമാനം ഉയർന്നതായി ഡാറ്റാ പ്രൊവൈഡർ പറഞ്ഞു.
ആദ്യ പാദത്തിൽ, ആപ്പിൾ 50.1 ദശലക്ഷം ഐഫോണുകൾ കയറ്റി അയച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 55.4 ദശലക്ഷം യൂണിറ്റുകൾ കയറ്റി അയച്ചിരുന്നതായി ഐഡിസി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: