മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദി ഇല്ലായിരുന്നുവെങ്കിൽ അയോദ്ധ്യയിൽ രാമക്ഷേത്രം ഉയരില്ലായിരുന്നുവെന്ന് മഹാരാഷ്ട്ര നവനിർമാൺ സേന അദ്ധ്യക്ഷൻ രാജ് താക്കറെ. സുപ്രീംകോടതിയുടെ ഉത്തരവുണ്ടായിരുന്നെങ്കിലും നിർണായക പങ്കുവഹിച്ചത് പ്രധാനമന്ത്രിയായിരുന്നുവെന്ന് അദ്ദേഹം പരാമർശിച്ചു.
നരേന്ദ്രമോദി ഇല്ലായിരുന്നുവെങ്കിൽ സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചതിന് ശേഷവും രാമക്ഷേത്രം നിർമ്മിക്കപ്പെടില്ലായിരുന്നു. തീർപ്പ് കൽപ്പിക്കാനാകാത്ത വിഷയമായി തുടരുമായിരുന്നു.-താക്കറെ പറഞ്ഞു.
വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രിക്ക് പൂർണ പിന്തുണ പ്രഖ്യാപിക്കുന്നതായി താക്കറെ അറിയിച്ചു. 48 എംപിമാരെയാണ് മഹാരാഷ്ട്രയിലെ ലോക്സഭാ തെരഞ്ഞെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നത്. ഏപ്രിൽ 19-നും മെയ് 20-നും ഇടയിൽ അഞ്ച് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: