തൃശ്ശൂര്‍: കുന്നംകുളത്തെ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി എറണാകുളം ഗസ്റ്റ് ഹൗസില്‍ നിന്ന് യാത്ര തിരിച്ചു. രാവിലെ 11 മണിക്കാണ് കുന്നംകുളത്തെ ജനാവലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യുക. പ്രധാനമന്ത്രിയെ കാത്ത് ആയിരങ്ങളാണ് പൊതുസമ്മേളന വേദിയില്‍ കാത്തിരിക്കുന്നത്.
ഹെലികോപ്ടറില്‍ ശ്രീകൃഷ്ണ കോളേജിലെ ഹെലിപ്പാഡില്‍ ഇറങ്ങിയ പ്രധാനമന്ത്രി റോഡ് മാര്‍ഗമാണ് കുന്നംകുളത്തെ വേദിയില്‍ എത്തുക. ആലത്തൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ടി.എന്‍ സരസുവും തൃശൂരിലെ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയും പ്രധാനമന്ത്രിക്കൊപ്പം വേദിയില്‍ എത്തും.
തൃശൂര്‍ ജില്ലയിലെ പരിപാടിക്ക് ശേഷം ഉച്ചയ്‌ക്ക് ഒരുമണിയോടെ അദ്ദേഹം തിരുവന്തപുരത്തെത്തും. ആറ്റിങ്ങല്‍ മണ്ഡലത്തിന്റെ കാട്ടാക്കടയിലാണ് പ്രധാനമന്ത്രിയുടെ ജില്ലയിലെ പരിപാടി. അവിടെ തിരുവന്തപുരം സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറും ആറ്റിങ്ങലിലെ വി മുരളീധരനും വേദിയിലുണ്ടാകും. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്. മാര്‍ച്ച് 19ന് പാലക്കാട് സി കൃഷ്ണകുമാറിന്റെ പ്രചാരണത്തിനും പത്തനംതിട്ടയില്‍ അനില്‍ ആന്റണിയുടെ പ്രചാരണത്തിന് വേണ്ടിയും പ്രധാനമന്ത്രി എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: