കോട്ടയം: കേരള വിദ്യാഭ്യാസ ചട്ടമനുസരിച്ച് കളിസ്ഥലങ്ങളില്ലാത്ത സ്കൂളുകള്‍ക്കെതിരെ ശക്തമായി നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിര്‍ദ്ദേശം നല്കി. സ്കൂളുകള്‍ പൂട്ടുന്നത് അടക്കമുള്ള നടപടിയെടുക്കാന്‍ മടിക്കരുതെന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന് സര്‍ക്കാരിന് നിര്‍ദ്ദേശം നല്കി. സ്കൂളുകളില്‍ കളിസ്ഥലങ്ങള്‍ ഏത് മാത്രം വേണം,അതില്‍ ഒരുക്കേണ്ട സൗകര്യങ്ങള്‍ എന്നിവ സംബന്ധിച്ച് സര്‍ക്കാര്‍ നാലുമാസത്തിനുള്ളില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ഇറക്കണം. കൊല്ലം തെവായൂര്‍ ഗവണ്മെന്റ് വെല്‍ഫെയര്‍ എല്‍.ി സ്കൂളില്‍ സ്കൂളില്‍ കളിസ്ഥലത്ത് വാട്ടര്‍ ടാങ്ക് നിര്‍മ്മിക്കുന്നത് ചോദ്യം ചെയ്തു പിടിഎ പ്രസിഡന്റ് നല്കിയ ഹര്‍ജിയിലാണ് ഈ ഉത്തരവ് . വാട്ടര്‍ ടാങ്ക് നിര്‍മ്മാണം സ്കൂള്‍ അധികൃതര്‍ ഉപേക്ഷിച്ചതിനാല്‍ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: