മൊഹാലി: ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സിന് അഞ്ചാം വിജയം. ആവേശം നിറഞ്ഞ മത്സരത്തില്‍ മൂന്ന് വിക്കറ്റിനാണ് രാജസ്ഥാന് പഞ്ചാബിനെ വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെടുത്തു. മറുപടി പറഞ്ഞ രാജസ്ഥാന് 19.5 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.
ബൗളിംഗിന് അനുകൂലമായ വിക്കറ്റില്‍ ആദ്യം പന്തെറിയാനാണ് സഞ്ജു തീരുമാനിച്ചത്. ക്യാപ്റ്റന്റെ തീരുമാനം ശരിവെയ്ക്കുന്നതായിരുന്നു രാജസ്ഥാന് ബൗളര്‍മാരുടെ പ്രകടനം.
പേസ് നിരയില്‍ നിന്ന് ആവേശ് ഖാനും സ്പിന്‍ ആക്രമണത്തില്‍ കേശവ് മഹാരാജുമാണ് തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി പഞ്ചാബിനെ വരിഞ്ഞുമുറിക്കിയത്. ശിഖര്‍ ധവാനു പകരം സാം കറനാണ് പഞ്ചാബിനെ നയിച്ചത്.
അഥര്‍വ ടെയ്ഡും ജോണി ബെയര്‍സ്റ്റോയും മികച്ച തുടക്കം നല്‍കുമെന്ന പ്രതീക്ഷ നല്‍കിയെങ്കിലും 15 റണ്‍സ് വീതം നേടിയ ഓപ്പണര്‍മാരെ ആവേശ് ഖാനും മഹാരാജും പുറത്താക്കി. തുടര്‍ന്നെത്തി.യ പ്രബ്സിമരന്‍ സിങ്ങിനെ പത്തു റണ്‍സിന് യുവേന്ദ്ര ചഹല്‍ പുറത്താക്കി. സാം കറണും രണ്ടക്കം കടക്കാനായില്ല.
തുടര്‍ന്നെത്തിയ ജിതേഷ് ശര്‍മ പഞ്ചാബിനായ സ്കോറിങ് വേഗം ഉയര്‍ത്തനായി മികച്ച രീതിയില്‍ ബാറ്റ് വീശി. 24 പന്തില്‍ 29 റണ്‍സ് നേടിയ ജിതേഷിന്റെ നിര്‍ണായക വിക്കറ്റും സ്വന്തമാക്കിയത് ആവേശ് ഖാനായിരുന്നു. ശശാങ്ക് സിങ് ഒമ്പതു റണ്‍സിനു പുറത്തായപ്പോള്‍ 21 റണ്‍സ് നേടി. ലിയാം ലിവിങ്സ്റ്റോണിന് മികച്ച ഒരു നീക്കത്തിലൂടെ ക്യാപ്റ്റന്‍ സഞ്ജു സാംസണ് റണ്ൗട്ടാക്കി. തുടര്‍ന്നെത്തിയ ഇംപാക്റ്റ് പ്ലേയര്‍ അശുതോഷ് ശര്‍മയാണ് പഞ്ചാബിനെ അല്പം മാന്യമായ സ്കോറിലേക്ക് നയിച്ചു. 16 പന്തില്‍ 31 റണ്‍സ് നേടിയ ശര്‍മയെ ബോള്‍ട്ടാണ് പുറത്താക്കിയത്. ആവേശ് ഖാനും മഹാരാജും രണ്ടു വിക്കറ്റുകള്‍ നേടി. ബോള്‍ട്ടും ചഹലും കുല്‍ദീപ് സെന്നും രാജസ്ഥാനായി ഒരോ വിക്കറ്റും സ്വന്തമാക്കിപഞ്ചാബ് കിങ്സിനെ താരതമ്യേന കുറഞ്ഞ സ്കോറില്‍ എറിഞ്ഞൊതുക്കി രാജസ്ഥാന് റോയല്‍സ്.
മറുപടി പറഞ്ഞ രാജസ്ഥാന് അനായാസം ലക്ഷ്യത്തിലേക്ക് നീങ്ങി. പക്ഷേ ഇടയ്ക്ക് വേഗതകുറച്ചത് രാജസ്ഥാന് തിരിച്ചടിയായി. തനൂഷ് കോട്യാന് 24 റണ്‍സെടുക്കാന്‍ 31 പന്ത് വേണ്ടിവന്നു. ജയ്സ്വാള്‍ 39 റണ്‍സും സഞ്ജു 18 റണ്‍സും റിയാന്‍ പരാഗ് 23 റണ്‍സുമെടുത്ത് പുറത്തായി. അവസാന ഓവറുകളില്‍ തകര്‍പ്പന്‍ ബാറ്റിങ് പുറത്തെടുത്ത ഷിംറോണ്‍ ഹെറ്റ്മെയറാണ് കൈവിട്ടുപോകുമെന്ന് കരുതിയ മത്സരം തിരിച്ചുപിടിച്ച് രാജസ്ഥാന് സീസണിലെ അഞ്ചാം ജയം സമ്മാനിച്ചത്. 10 പന്തില്‍ 27 റണ്‍സുമായി താരം പുറത്താകാതെ നിന്നു. മൂന്നു സിക്സും ഒരു ഫോറുമടങ്ങുന്നതാണ് ബാറ്റിങ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: