ന്യൂദല്‍ഹി: ഖാലിസ്ഥാന്‍ ഭീകരന് പ്രഭ്രീത് സിങ് ജര്‍മനിയെ ദല്‍ഹി വിമാനത്താവളത്തില്‍ നിന്ന് പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബ് പോലീസിന്റെ സ്പെഷല്‍ ഓപ്പറേഷന് സെല്ലാണ് വെള്ളിയാഴ്ച ഇയാളെ പിടികൂടിയത്. ഖാലിസ്ഥാന്‍ സിന്ദാബാദ് ഫോഴ്സിലെ അംഗമാണ് പ്രഭ്രീത് സിങ്.
ജര്‍മനി ആസ്ഥാനമായിട്ടായിരുന്നു ഇയാളുടെപ്രവര്ത്തനങ്ങള്.അവിടെ നിന്ന് ഭീകരസംഘങ്ങലിലേക്കുള്ള റിക്രൂട്ടിങ്, ഫണ്ടിങ്, ഭീകരര്‍ക്കുവേണ്ട സഹായങ്ങള്‍ ചെയ്തു നല്കല് എന്നിവ നടത്തിവരികയായിരുന്നു.
ഖാലിസ്ഥാന്‍ ഭീകരര്‍ക്കെതിരായ ദൗത്യത്തിലെ നിര്‍ണായക വഴിത്തിരിവാണ് പ്രഭ്രീത് സിങ്ങിന്റെ അറസ്റ്റെന്ന് പഞ്ചാബ് ഡിജിപി ഗൗരവ് യാദവ് എക്സില്‍ കുറിച്ചു. ഖാലിസ്ഥാന്‍ സിന്ദാബാദ് ഫോഴ്സിന്റെ മുഴുവന്‍ ശൃംഖലയും അവരുമായി ബന്ധപ്പെട്ടവരെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. സംസ്ഥാനത്ത് സമാധാനവും ഐക്യവും നിലനിര്‍ത്താന്‍ പഞ്ചാബ് പോലീസ് പൂര്‍ണമായും പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: