ഒട്ടാവ: കാനഡയിലെ ഹിന്ദു സമൂഹത്തിന്റെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടെന്ന് ഭാരതവംശജനായ കനേഡിയന്‍ പാര്‍ലമെന്റ് അംഗം ചന്ദ്ര ആര്യ. ഖാലിസ്ഥാന്‍ ഭീകരരുടെ ആക്രമണങ്ങള്‍ തടയാന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. എക്സിലൂടെയായിരുന്നു ചന്ദ്ര ആര്യ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
സമീപകാലങ്ങളില്‍ കാനഡയില്‍ ഖാലിസ്ഥാന്‍ വിഘടനവാദികളുമായി ബന്ധപ്പെട്ട് നിരവധി സംഭവങ്ങള്‍ അരങ്ങേറി. ഹിന്ദുക്കള്‍ക്കെതിരായ ഖാലിസ്ഥാന്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ ആശങ്കയുണ്ടാക്കുന്നതാണ്. കഴിഞ്ഞ ആഴ്ച, ഒരു കൂട്ടം ഖാലിസ്ഥാനികള്‍ എനിക്കെതിരെയും പ്രകടനം നടത്തി. സുരക്ഷാ ഉദ്യോഗസ്ഥരുടെ സംരക്ഷണത്തിലാണ് എഡ്മന്റണിലെ ഒരു ഹിന്ദു പരിപാടിയില്‍ പങ്കെടുത്തതെന്നും ചന്ദ്ര ആര്യ പറഞ്ഞു.
കാനഡക്കാരുടെ ജീവനും സ്വത്തിനും സര്‍ക്കാര്‍ സുരക്ഷ ഒരുക്കണം. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നയതതന്ത്രതലത്തിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇരുരാജ്യങ്ങളും ശ്രമിക്കണം. ഖാലിസ്ഥാനി വിഘടനവാദികള്‍ ഉയര്‍ത്തുന്ന ഭീഷണികള്‍ തിരിച്ചറിഞ്ഞ് ഭീകരവാദത്തെ പ്രതിരോധിക്കാനുള്ള ഫലപ്രദമായ മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്നും ആര്യ ചന്ദ്ര ആവശ്യപ്പെട്ടു. രാജ്യത്തെ ഏറ്റവും വിദ്യാസമ്പന്നരും കാനഡയുടെ പുരോഗതിക്കായി നിരവധി സംഭവാനകള്‍ നല്കുന്നവരുമാണ് ഹിന്ദു സമുദായത്തിലുള്ളവര്‍. എന്നാല്‍ ഹിന്ദുക്കള്‍ക്കെതിരായ നീക്കങ്ങളാണ് കാനഡയില്‍ നടക്കുന്നതെന്നും ഇതില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: