തൃശ്ശൂര്‍: റഹിമിന്റെ മോചനത്തിന് വഴിയൊരുക്കുന്നതില്‍ സുരേഷ് ഗോപിയുടെ ഇടപെടല്‍ വളരെ വലുതെന്ന് ബോബി ചെമ്മണ്ണൂര്‍. സൗദിയില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി റഹിമിന്റെ മോചനത്തിനായി കഴിഞ്ഞദിവസം 34 കോടി രൂപ ശേഖരിച്ചിരുന്നു.
ഭാരത എംബസിയുമായും അംബാസഡറുമായും ബന്ധപ്പെട്ട് മോചനത്തിന് വഴിയൊരുക്കിയത് സുരേഷ് ഗോപിയുടെ ഇടപെടലാണ്. ആദ്യം പണം സ്വീകരിച്ച് റഹിമിനെ മോചിപ്പിക്കാന്‍ അവര്‍ തയാറായിരുന്നില്ല. എംബസി വഴിയുള്ള ഇടപെടലാണ് ഗുണം ചെയ്തത്. ഇതിനായി സുരേഷ് ഗോപി ഒരുപാട് സഹായങ്ങള്‍ ചെയ്തെന്നും ബോബി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: