പത്തനംതിട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് ശേഷം എൻഡിഎ സ്ഥാനാർത്ഥി അനിൽ കെ. ആന്റണിയുടെ പ്രചരണത്തിൽ വീണ്ടും ആവേശമേകാൻ വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി ഇന്ന് അടൂരിൽ. ഇന്നലെ രാത്രി പത്തനംതിട്ട ജില്ല ആസ്ഥാനത്ത് എത്തിയ മന്ത്രി രണ്ടു പ്രധാന പരിപാടികളിലാണ് ജില്ലയിൽ പങ്കെടുക്കുന്നത്. രാവിലെ 11.30 ന് പത്തനംതിട്ട പ്രസ്സ് ക്ലബ്ബിൽ തെരെഞ്ഞെടുപ്പ് പ്രകടന പത്രിക പ്രകാശനവും വാർത്താസമ്മേളനവും ആണ് ആദ്യപരിപാടി.
വൈകിട്ട് 5ന് അടൂർ കെഎസ്ആർടിസി കോർണറിൽ നടക്കുന്ന പൊതുസമ്മേളനം മീനാക്ഷി ലേഖി ഉദ്ഘാടനം ചെയ്യും. തെരെഞ്ഞെടുപ്പ് ആവേശം അനുദിനം പത്തനംതിട്ടയിൽ കൂടുകയാണ്. എൻഡിഎയുടെ മണ്ഡല തല കൺവെൻഷനുകൾ എല്ലാം പൂർണമായി. ഏരിയ, പഞ്ചായത്ത്തല കൺവെൻഷനുകൾ പുരോഗമിക്കുന്നു. സ്ഥാനാർത്ഥിയുടെ വിവിധ മണ്ഡലങ്ങളിലെ പര്യടനങ്ങളും പുരോഗമിക്കുന്നു. ബൂത്ത്തല സമ്പർക്കത്തിൽ വ്യാപൃതരാണ് പ്രവർത്തകരും നേതാക്കളും. ഗൃഹസമ്പർക്കങ്ങളിൽ മികച്ച പ്രതികരണമാണ് ജനങ്ങളുടെ ഭാഗത്തു നിന്ന് ലഭിക്കുന്നതെന്ന് പ്രവർത്തകർ പറയുന്നു. മീനാക്ഷി ലേഖി ഉൾപ്പടെയുള്ള താരപ്രചാരകർ കൂടി എത്തുന്നതോടെ പത്തനംതിട്ടയിലെ തെരെഞ്ഞെടുപ്പ് ആവേശം ഉച്ചസ്ഥായിലാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: