കൊല്‍ക്കത്ത: സന്ദേശ്ഖാലിയിലെ തൃണമൂല്‍ അക്രമങ്ങള്‍ക്കെതിരെ പരാതികള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് സിബിഐ പ്രത്യേക ഇമെയില്‍ വിലാസം പ്രഖ്യാപിച്ചു.
[email protected] എന്ന ഇമെയില്‍ വിലാസം നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ സന്ദേശ്ഖാലിയിലെ ജനങ്ങള്‍ക്ക് പരാതികള്‍ സമര്പ്പിക്കുന്നതിനുള്ളതാണെന്ന് അധികൃതര്‍ അറിയിച്ചു. കല്‍ക്കട്ട ഹൈക്കോടതി ഡിവിഷന് ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് അനുസരിച്ചാണ് ഇത്. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളും ഭൂമി തട്ടിയെടുക്കലും സംബന്ധിച്ചുള്ള പരാതികള്‍ ഇതിലൂടെ രജിസ്റ്റര്‍ ചെയ്യാം. ഇ മെയില്‍ ഐഡി സംബന്ധിച്ച വിവരം എല്ലാ ജനങ്ങളിലേക്കും എത്തിക്കാന്‍ ജില്ലാ മജിസ്ട്രേറ്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സന്ദേശ്ഖാലിയിലെ സംഭവങ്ങളില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണത്തിന് കല്‍ക്കട്ട ഹൈക്കോടതി ബുധനാഴ്ചയാണ് ഉത്തരവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: