ന്യൂദല്‍ഹി: 2019ല്‍ തോറ്റുപോയ 161 സീറ്റുകളില്‍ ബിജെപി ശ്രദ്ധകേന്ദ്രീകരിക്കുന്നു. 2019ല്‍ ബിജെപി 303 സീറ്റുകളില്‍ വിജയിച്ചിരുന്നു. 2019ല്‍ നഷ്ടമായ 161 സീറ്റുകളില്‍ 67 സീറ്റുകള്‍ കൂടി വിജയിച്ചാല്‍ മോദി ലക്ഷ്യമിടുന്ന 370 സീറ്റുകള്‍ എന്ന ലക്ഷ്യം 2024ല്‍ കൈവരിക്കാം. 2019ല്‍ ബിജെപിയ്‌ക്ക് ആന്ധ്ര, കേരളം, തമിഴ്നാട് എന്നീ മൂന്ന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപിയ്‌ക്ക് പൂജ്യം സീറ്റുകളായിരുന്നു. ബിജെപിയോട് പ്രതിപത്തിയില്ലാത്ത തെക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ സീറ്റ് പിടിച്ചെടുക്കുക എന്ന ലക്ഷ്യവും ബിജെപിയ്‌ക്കുണ്ട്. ഇതുവഴി 370ല്‍ എത്താമെന്ന് കരുതുന്നു.
ബൂത്ത് തലം മൂതല്‍ ഇവിടെ സജീവമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. മോദിയുടെ വികസിത് ഭാരത് സങ്കല്‍പം ഇവിടെ വോട്ടര്‍മാരിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നു. അതുപോലെ ഗരീബ്(പാവങ്ങള്‍), യുവ (യുവത്വം), അന്നദാതാ (കര്‍ഷകര്‍), നാരി (സ്ത്രീകള്‍) എന്നീ മേഖലകളില്‍ മോദി സര്‍ക്കാര്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങളും പ്രചരിപ്പിക്കുന്നുണ്ട്.
അയോധ്യയില്‍ രാമക്ഷേത്രം സാധ്യമാക്കിയത് വലിയ നേട്ടമായി. 1989ല്‍ പാലംപൂര്‍ ദേശീയ യോഗത്തില്‍ എന്തു വില കൊടുത്തും രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് എടുത്ത തീരുമാനപ്രകാരമാണ് അയോധ്യാരാമക്ഷേത്രം സാധ്യമാക്കിയത്. ഇതും ബിജെപിയുടെ കുതിപ്പിന് സഹായിക്കും.
ബംഗാളില്‍ എന്തുവിലകൊടുത്തും സിഎഎ നടപ്പാക്കുക എന്നത് ബിജെപിയുടെ ലക്ഷ്യമാണ്. കാരണം ബംഗ്ലാദേശില്‍ നിന്നും പാകിസ്ഥാനില്‍ നിന്നും മതപീഢനം കാരണം ബംഗാളില്‍ എത്തിയ ലക്ഷക്കണക്കിന് ഹിന്ദുക്കള്‍ക്ക് പൗരത്വം നല്‍കേണ്ടത് ആവശ്യമാണ്. 2016ല്‍ വെറും 10 ശതമാനം വോട്ടില്‍ നിന്നും 2021ല്‍ 38.5 ശതമാനം വോട്ടിലേക്ക് ബിജെപി കുതിച്ചതാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ അധികാരത്തില്‍ എത്തുക എന്നതും ബിജെപിയുടെ ലക്ഷ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: