കോട്ടയം: മലയാളം അറിയാവുന്ന ആര്‍ക്കും സംസ്കൃതം പഠിക്കാവുന്ന ഓണ്‍ലൈന്‍ കോഴ്സുകളുമായി കാലടി ശ്രീശങ്കരചാര്യ സര്‍വകലാശാല . 14 ആഴ്ച നീളുന്ന ബേസിക് സാന്സ്ക്രിറ്റ്് ഇന്‍ മലയാളം ഓണ്‍ലൈന്‍ കോഴ്സില്‍ ഏതുപ്രായക്കാര്‍ക്കും ചേരാം. മേയ് 27 മുതല്‍ ഒക്ടോബര്‍ 15 വരെയാണ് കോഴ്സ.് 30 മിനിറ്റ് വീഡിയോ ക്ലാസുകള്‍, ആകെ 20 മണിക്കൂര്‍ പഠനം. അക്ഷരത്തില്‍ തുടങ്ങി ലളിത കവിതകള്‍ വരെ പഠിപ്പിക്കും. ഓണ്‍ലൈനില്‍ പരീക്ഷക്ക് 50 ശതമാനം മാര്‍ക്കുള്ളവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കും. 2000 രൂപയാണ് ഫീ്സ് . ആയുര്‍വേദ അധ്യാപകര്‍ക്കായി ആറുമാസത്തെ കോഴ്സും നടത്തുന്നുണ്ട്. ക്ലാസ് 29 മുതല്‍ ഒക്ടോബര്‍ 29 വരെയാണ്. പ്രായപരിധിയില്ല. ഈമാസം 20 വരെ അപേക്ഷിക്കാം. പദ്യകൃതികള്‍ കൃത്യതയോടെ വ്യാഖ്യാനിക്കാന്‍ സഹായിക്കുന്ന തരത്തില്‍ വ്യാകരണം പഠിപ്പിക്കും. 50 ശതമാനം മാര്‍ക്കുള്ളവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. വെബ് https://ssus.ac.in/sool
പ്രതികരിക്കാൻ ഇവിടെ എഴുതുക: