തിരുവനന്തപുരം:പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ബി. ബിമല്‍ റോയ് (ഏഷ്യാനെറ്റ് ന്യൂസ്)അന്തരിച്ചു. 52 വയസ്സായിരുന്നു. അസുബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു.
ദീര്‍ഘനാള്‍ ഏഷ്യാനെറ്റ് ചെന്നൈ റിപ്പോര്‍ട്ടറായിരുന്നു. ഏതാനും വര്‍ഷങ്ങളായി തിരുവനന്തപുരത്ത് ന്യൂസ് ഡെസ്‌കില്‍ റിസര്‍ച്ച് വിഭാഗത്തിലായിരുന്നു. തിരുവനന്തപുരം കനകനഗറിലാണ് വീട്. ഭാര്യ വീണ വിമല്‍. ഏക മകള്‍ ലക്ഷ്മി റോയ്.











