ന്യൂദല്‍ഹി: കോണ്‍ഗ്രസ് മുന്‍വക്താവ് രോഷന്‍ ഗുപ്ത ബിജെപിയില്‍ ചേര്‍ന്നു. ഗുജറാത്തിലെ അഹമ്മദാബാദ് ഈസ്റ്റ് ലോക്സഭാമണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് അവതരിപ്പിച്ച രോഷന്‍ ഗുപ്ത അത് നിരസിച്ച് മാര്‍ച്ച് അവസാനമാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചത്. ബിജെപി ദേശീയ ആസ്ഥാനത്ത് കേന്ദ്രമന്ത്രി ഹര്‍ദീപ്സിങ് പുരിയും പാര്‍ട്ടി ജനറല്‍ സെക്രട്ടറി വിനോദ് താവ്ഡെയും ചേര്‍ന്ന് ഗുപ്തയെ സ്വീകരിച്ചു.
കോണ്‍ഗ്രസില്‍ അവഗണനയും വ്യക്തിഹത്യയുമാണ് താന്‍ നേരിട്ടതെന്ന് അംഗത്വം സ്വീകരിച്ചതിന് ശേഷം രോഷന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇന്‍ഡ്യ എന്ന് പേരിട്ട പ്രതിപക്ഷ മുന്നണിയില്‍ നിറയെ രാജ്യവിരുദ്ധ ഘടകങ്ങളാണെന്ന് രോഷന്‍ കുറ്റപ്പെടുത്തി. അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠയെ അനുകൂലിച്ച് മിണ്ടരുതെന്നാണ് പേരില്‍ത്തന്നെ റാം ഉള്ള ജയറാം രമേശ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നല്കിയ നിര്‍ദേശം. സനാതനധര്‍മ്മത്തെ അധിക്ഷേപിച്ചപ്പോഴും അവര്‍ മിണ്ടാന്‍ അനുവദിച്ചില്ല. ഖാലിസ്ഥാന്‍ ഭീകരരുടെ ആള് എന്ന് കോണ്‍ഗ്രസുകാര്‍ തന്നെ വിളിച്ച അരവിന്ദ് കേജ്രിവാളിനെ ഇപ്പോള്‍ അവര്‍ പിന്തുണയ്ക്കുകയാണ്, ഗുപ്ത പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: