മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വെടിക്കെട്ട് വിജയവുമായി മുംബൈ ഇന്ത്യന്‍സ്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ ഏഴ് വിക്കറ്റിനാണ് മുംബൈ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്‌സ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുത്തു. മറുപടി പറഞ്ഞ മുംബൈയ്‌ക്ക് മൂന്ന് വിക്കറ്റും 15.3 ഓവറും മാത്രമെ വിജയത്തിനായി വേണ്ടിവന്നുള്ളു.
ദിനേശ് കാര്‍ത്തിക്കിന്റെ തട്ടുപൊളിപ്പന്‍ പ്രകടനത്തിന്റെ ബലത്തില്‍ മുന്നേറിയ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു(ആര്‍സിബി). ഫാഫ് ഡുപ്ലെസ്സി(61), രജത് പാട്ടീദാര്‍(50), ദിനേശ് കാര്‍ത്തിക്(പുറത്താകാതെ 53) എന്നിവരുടെ അര്‍ദ്ധസെഞ്ചുറി ബലത്തിലാണ് ആര്‍സിബി നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുത്തത്. അഞ്ച് ഫോറും നാല് സിക്സും സഹിതമാണ് കാർത്തിക്കിന്റെ വെടിക്കെട്ട്. 23 പന്തിൽ 53 റൺസുമായി താരം പുറത്താകാതെ നിന്നു.
തകര്‍പ്പന്‍ ബാറ്റിങ്ങിനിടെ ജസ്പ്രീത് ബുംറ അടക്കമുള്ള ബൗളര്‍മാര്‍ നടത്തിയ മികച്ച പ്രകടനത്തിന്റെ ബലത്തില്‍ ആര്‍സിബി റണ്‍സ് നന്നായി നിയന്ത്രിക്കാനായി. ബുംറ നാല് ഓവറില്‍ 21 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് നേടി.
ജെറാള്‍ഡ് കോയറ്റ്‌സീ, ആകാശ് മാധ്വാള്‍, ശ്രേയസ് ഗോപാല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.
എന്നാല്‍ ഇഷാന്‍ കിഷനും രോഹിത് ശര്‍മ്മയും നല്‍കിയ മികച്ച തുടക്കത്തിന്റെ ബലത്തില്‍ 8.5 ഓവറില്‍ 101 റണ്‍സാണ് മുംബൈ നേടിയത്. 34 പന്തില്‍ 69 റണ്‍സ് നേടിയ ഇഷാന്‍ കിഷന്റെ വിക്കറ്റാണ് ടീമിന് ആദ്യം നഷ്ടമായതെങ്കിലും 38 റണ്‍സ് നേടിയ രോഹിത് ശര്‍മ്മയെ ടീമിന് രണ്ടാമതായി നഷ്ടമായി.
പിന്നീട് കണ്ടത് സ്‌കൈയുടെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമായിരുന്നു. 19 പന്തില്‍ 52 റണ്‍സ് നേടിയ താരം പുറത്താകുമ്പോള്‍ വിജയത്തിന് 21 റണ്‍സ് അകലെയായിരുന്നു മുംബൈ. ഹാര്‍ദ്ദിക് പാണ്ഡ്യ 6 പന്തില്‍ 21 റണ്‍സും തിലക് വര്‍മ്മ 10 പന്തില്‍ 16 റണ്‍സും നേടി മുംബൈയുടെ അനായാസ വിജയം എളുപ്പത്തിലാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: