Categories: World

ജൂലിയന്‍ അസാന്‍ജിന്റെ വിചാരണ റദ്ദാക്കണമെന്ന ആവശ്യം പരിഗണനയിലാണെന്ന് ജോ ബൈഡന്‍

2010 ല്‍ യുഎസ് സൈനിക രഹസ്യങ്ങള്‍ പുറത്തുവിട്ട കുറ്റത്തിന് ജൂലിയന്‍ അസാന്‍ജ് ഇപ്പോള്‍ ബ്രിട്ടിഷ് ജയിലിലാണ്.

Published by

വാഷിംഗ്ടണ്‍ : ചാരവൃത്തി കേസില്‍ വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിന്റെ വിചാരണ റദ്ദാക്കണമെന്ന അഭ്യര്‍ഥന പരിഗണനയിലാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍.ഓസ്‌ട്രേലിയയുടെയുടെ അഭ്യര്‍ത്ഥന പ്രകാരമാണിത്.

2010 ല്‍ യുഎസ് സൈനിക രഹസ്യങ്ങള്‍ പുറത്തുവിട്ട കുറ്റത്തിന് ജൂലിയന്‍ അസാന്‍ജ് ഇപ്പോള്‍ ബ്രിട്ടിഷ് ജയിലിലാണ്. ഓസ്‌ട്രേലിയന്‍ പൗരനാണ് അസാന്‍ജ്.

അസാന്‍ജിന് രേഖകള്‍ ചോര്‍ത്തി നല്‍കിയ സൈനിക ഇന്റലിജന്‍സ് അനലിസ്റ്റ് ചെല്‍സി മാനിങ്ങിന്റെ ശിക്ഷ ബറാക് ഒബാമ പ്രസിഡന്റായിരുന്നപ്പോള്‍ വെട്ടിക്കുറച്ചിരുന്നു. 2017ല്‍ ജയില്‍മോചിതയായ മാനിങ്ങിന്റെ കാര്യത്തില്‍ യുഎസ് സ്വീകരിച്ച നിലപാടു കൂടി ചൂണ്ടിക്കാട്ടിയാണ് ഓസ്‌ട്രേലിയയുടെ അഭ്യര്‍ഥന.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by