ആദ്യമായാണ് വിദ്യാഭ്യാസത്തിലും ഇംഗ്ലീഷിലും ശശി തരൂരിനൊപ്പം നില്ക്കുന്ന സ്ഥാനാര്‍ത്ഥിയെ തിരുവനന്തപുരത്ത്കാര്‍ക്ക് കിട്ടുന്നത്. ലണ്ടനില്‍ ജനിച്ച് ഇന്ത്യയില്‍ വളര്‍ന്ന ശശി തരൂര്‍ ദല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് കോളെജില്‍ നിന്നും ബിരുദമെടുത്തു. ലണ്ടനിലെ ടഫ്റ്റ്സ് യൂണിവേഴ്സിറ്റിയിലെ ഫ്ലെച്ചര്‍ സ്കൂള്‍ ഓഫ് ലോ ആന്റ് ഡിപ്ലോമസിയില് നിന്നും ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്റ് അഫയേഴ്സില് ഡോക്ടറേറ്റും നേടി. ആരും കൊതിയ്ക്കുന്ന പഠന നേട്ടം.
രാജീവ് ചന്ദ്രശേഖറാകട്ടെ മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്നും ഇലക്ട്രിക്കല്‍ എഞ്ചിനിയീയറിംഗില് ബിടെക് പാസായി. കംപ്യൂട്ടര്‍ സയന്‍സ് അത്രയ്ക്ക് സുപരിചിതമല്ലാത്ത കാലത്ത് അമേരിക്കയിലെ ചിക്കാഗോയില്‍ ഇലിനോയ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് നേടി.
വിനോദ് ധം എന്ന ഇന്ത്യന്‍ അമേരിക്കന്‍ എഞ്ചിനീയറും വെന്‍ച്വല്‍ കാപിറ്റലിസ്റ്റും ചന്ദ്രശേഖറിനെ 1988 മുതല്‍ 1991ല്‍ ഇന്ത്യന്‍ യുവത്വം സ്വപ്നം കാണുന്ന ഇന്റലിലേക്ക് ജോലിക്ക് കൂട്ടിക്കൊണ്ടുപോയി. അന്ന് ഇന്റലിന്റെ ചിപ് നിര്‍മ്മാണ യൂണിറ്റിലാണ് ചന്ദ്രശേഖര്‍ ജോലി ചെയ്തത്. പിന്നീട് ലോകം കൊതിക്കുന്ന ഹാര്‍വാഡില്‍ നിന്നും അദ്ദേഹം അഡ്വാന്‍സ്ഡ് മാനേജ്മെന്റ് പാസായി.
അതിന് ശേഷം വിശ്വേശ്വരയ്യ ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയില്‍ സയന്‍സില്‍ ഡോക്ടറേറ്റ് നേടി. ഇന്ത്യയില്‍ ആദ്യമായി മൊബൈല്‍ ഫോണ്‍ സേവനം ആരംഭിക്കാന്‍ അപേക്ഷ ക്ഷണിച്ചപ്പോള്‍ പ്രമുഖ വ്യവസായികളായ ടാറ്റയോ ബിര്ളയോ അംബാനിയോ ഉണ്ടായില്ല. കാരണം അവര്‍ക്കൊന്നും ഈ ടെക്നോളജിയുടെ കരുത്ത് അറിയുമായിരുന്നില്ല. അന്ന് മൊബൈല്‍ ഫോണ്‍ സേവനത്തിനുള്ള സര്‍ക്കാരിന്റെ അനുവാദം തേടി അപേക്ഷ നല്‍കിയതില്‍ ഒരാള്‍ കേരളത്തില്‍ നിന്നുള്ള യുവാവായിരുന്നു.- രാജീവ് ചന്ദ്രശേഖര്‍. അങ്ങിനെയാണ് ചരിത്രം സൃഷ്ടിച്ച ബിപിഎല്‍ മൊബൈലിന്റെ ജനനം.
സാങ്കേതികവിദ്യയിലുള്ള ചന്ദ്രശേഖറിന്റെ അവഗാഹം കൃത്രിമബുദ്ധി ഉള്‍പ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകള്‍ കടന്നുവരുന്ന ലോകത്ത് ഇന്ത്യയെ തടസ്സമില്ലാതെ മുന്നോട്ട് നയിക്കുന്നതിന് ഉപയോഗപ്പെടുത്താമെന്ന് മോദി ചിന്തിച്ചു. അങ്ങിനെയാണ് മോദി രാജീവ് ചന്ദ്രശേഖറിനെ ഐടി മന്ത്രിയായി കാബിനറ്റിലേക്ക് കൊണ്ടുവരുന്നത്. ആ ഉത്തരവാദിത്വം കുറെയേറെ മുന്നോട്ടേക്ക് കൊണ്ടുപോകാന്‍ രാജീവ് ചന്ദ്രശേഖറിന് സാധിച്ചു.
പക്ഷെ ഇനിയും ഏറെ ചെയ്യാന്‍ ബാക്കിയുണ്ട്. അതിനാണ് രാജീവ് ചന്ദ്രശേഖര്‍ തിരുവനന്തപുരത്തെ ഉറ്റുനോക്കുന്നത്. ജയിച്ചാല്‍ മോദിയുടെ കാബിനറ്റില്‍ രാജീവും ഉണ്ടായിരിക്കും. ഇന്ത്യയുടെ പുതിയ ടെക്നോളജി കുതിപ്പിന് കരുത്ത് പകരാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: