കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന് ഉള്‍പ്പെട്ട മാസപ്പടി കേസില്‍ കരിമണല്‍ കമ്പനി സിഎംആര്‍എലിന്റെ എംഡി ശശിധരന് കര്‍ത്തക്ക് ഇഡി നോട്ടീസ്. തിങ്കളാഴ്ച ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്.
അതേസമയം, കേസില്‍ ഇന്ന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടും സിഎംആര്‍എല്ലിലെ ധനകാര്യ വിഭാഗം ഉദ്യോഗസ്ഥന് ഹാജരായില്ല.
വീണ വിജയനും വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിക്കും നല്‍കാത്ത സേവനത്തിന് ഒരു കോടി 72 ലക്ഷം രൂപ നല്‍കിയെന്നായിരുന്നു ആദായ നികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. ഇതിന് പുറമെ വായ് പ എന്ന പേരിലും അരക്കോടിയോളം രൂപ നല്കി. ഈ വിഷയത്തിലാണ് ഇഡിയും കള്ളപ്പണം തടയല്‍ നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തുന്നത്.
ഇല്ലാത്ത സേവനത്തിന് വീണയുടെ കമ്പനി പണം വാങ്ങിയത് കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തിന്റെ പരിധിയില്‍ വരുമെന്നാണ് ഇഡിയുടെ കണക്കു കൂട്ടല്‍. വീണ വീജയന്, എക്സാലോജിക് കമ്പനി, സിഎംആര്‍എല്‍, പൊതുമേഖലാ സ്ഥാപനമായ കെഎസ്ഐഡിസി എന്നിവരാണ് ഇപ്പോള്‍ അന്വേഷണ പരിധിയിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: