കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ മുന്‍ എം.പിയും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ പി.കെ ബിജുവിനെ ചോദ്യം ചെയ്ത് വിട്ടയച്ചു.
. ബിജുവിനെ ചോദ്യം ചെയ്യുകയാണ്.കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ സതീഷ് കുമാറുമായുള്ള സാമ്പത്തിക ഇടപാടുകളിലാണ് ചോദ്യം ചെയ്യല്‍. മൂന്നാമത്തെ തവണയാണ് ബിജു ഇ.ഡിക്ക് മുന്നില്‍ ഹാജരായത്.
കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ സതീഷ് കുമാര്‍ , പി.കെ ബിജുവിന് 5 ലക്ഷം രൂപ കൈമാറി എന്നായിരുന്നു അറസ്റ്റിലായ സി.പി.എം കൗണ്‍സിലര്‍ പി.ആര് അരവിന്ദാക്ഷന് ഇ.ഡിക്ക് നല്കിയ മൊഴി. ഇത് കരുവന്നൂര്‍ ബാങ്കില്‍ നിന്നും ബിനാമി വായ്പകള്‍ വഴി തട്ടിയെടുത്ത പണത്തിന്റെ പങ്കാണോ എന്നാണ് ഇ.ഡി പരിശോധിക്കുന്നത്.
രണ്ടു ദിവസങ്ങളിലായി 15 മണിക്കൂറിലധികം ചോദ്യം ചെയ്തതിന് പിന്നാലെയാണ് ബിജുവിനോട് വീണ്ടും ഹാജരാകാന്‍ ഇ.ഡി നോട്ടീസ് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: